സംസ്ഥാനത്തെ കലാപത്തിന് കാരണം സര്‍ക്കാര്‍ തന്നെ; അധികാരം കൈയ്യില്‍ വെച്ച് ഏത് ഹീന മാര്‍ഗത്തിലൂടെയും പാര്‍ട്ടി നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം: എന്‍എസ്എസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

സംസ്ഥാനത്തെ കലാപത്തിന് കാരണം സര്‍ക്കാര്‍ തന്നെ; അധികാരം കൈയ്യില്‍ വെച്ച് ഏത് ഹീന മാര്‍ഗത്തിലൂടെയും പാര്‍ട്ടി നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം: എന്‍എസ്എസ്

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തോട് അനുബന്ധിച്ച് കേരളത്തില്‍ അരങ്ങേറിയ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്. കലാപത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍ തന്നെയെന്ന് എന്‍എസ്എസ് പറയുന്നു. നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ പറഞ്ഞു.

വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ വിശ്വാസികള്‍ രംഗത്തിറങ്ങുന്നതില്‍ യാതൊരു തെറ്റുമില്ല. ജനങ്ങള്‍ നല്‍കിയ അധികാരം കൈയ്യില്‍ വെച്ച് ഏത് ഹീന മാര്‍ഗത്തിലൂടെയും പാര്‍ട്ടി നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയെന്നും വാര്‍ത്താ കുറിപ്പിലൂടെ എന്‍എസ്എസ് വിമര്‍ശിക്കുന്നു.



from mangalam.com http://bit.ly/2TvT5id
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages