കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റിൽ പ്രതിസന്ധി സൃഷ്ടിച്ച് ലസിത് മലിംഗയുടേയും തിസാര പെരേരയുടേയും ഭാര്യമാർ തമ്മിലുള്ള ഫെയ്സ്ബുക്ക് സംഘർഷം. തുടർച്ചയായി തോൽവികൾ നേരിട്ട് കളത്തിലെ തിരിച്ചടികൾക്ക് പുറമെ കളത്തിന് പുറത്തെ ഈ പോർവിളി ലങ്കയ്ക്ക് കൂടുതൽ തലവേദനയാകുകയാണ്. ടീമിന്റെ പ്രതിച്ഛായ തകരുന്ന തലത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതോടെ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സമീപിച്ചു. ഈ പ്രശ്നങ്ങൾ കാരണം രാജ്യത്തിനും ആരാധകർക്കും മുന്നിൽ തങ്ങൾ വെറും പരിഹാസ കഥാപാത്രങ്ങളായി മാറുന്നുവെന്ന് ക്രിക്കറ്റ് ബോർഡിന് അയച്ച കത്തിൽ പെരേര പറയുന്നു. ശ്രീലങ്കയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായ ലസിത് മലിംഗയും മുൻ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് മലിംഗയുടെ ഭാര്യയായ ടാനിയയും പെരേരയുടെ ഭാര്യയായ ഷെരാമിയും ഈ ഈഗോ പ്രശ്നം ഏറ്റെടുക്കുകയായിരുന്നു. തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നവെന്ന ആരോപണവുമായി ആദ്യം ടാനിയ മലിംഗയാണ് രംഗത്തുവന്നത്. ടീമിൽ സ്ഥാനം നിലനിർത്താനും ക്യാപ്റ്റൻ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കൻ ടീമിലെ ഒരംഗം ശ്രീലങ്കൻ കായികമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു ടാനിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിൽ ടാനിയ ആരുടേയും പേര് പരാമർശിച്ചിരുന്നില്ല. എന്നാൽ ഇതിനൊപ്പം ഒരു പാണ്ടയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഈ പോസ്റ്റ് പെരേരയെക്കുറിച്ചുള്ളതാണെന്ന് സംസാരം തുടങ്ങിയത്. ഓസ്ട്രേലിലയയിൽ തിസാര പെരേര അറിയപ്പെടുന്നത് പാണ്ട എന്ന പേരിലാണ്. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേന്റെ താരമായിരുന്ന പെരേരയ്ക്ക് ഓസീസ് താരം ജോർജ് ബെയ്ലി നൽകിയ പേരാണ് പാണ്ട. ഇതോടെ ഷെരാമി പെരേരയുടെ ക്ഷമ നശിച്ചു. ഇതിന് മറുപടി പോസ്റ്റുമായി ഷെരാമി രംഗത്തെത്തി. ടാനിയയുടെ ആരോപണങ്ങൾ തള്ളിയ ഷെരാമി സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെന്ന് പരിഹസിക്കുകയും ചെയ്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ പെരേര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ തേടി കത്തയക്കുകയായിരുന്നു. Content Highlights: Thisara Perera asks Sri Lanka Cricket to intervene after altercation with Lasith Malinga
from mathrubhumi.latestnews.rssfeed http://bit.ly/2FXewGm
via
IFTTT
No comments:
Post a Comment