പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി; ഭര്‍ത്താവ് കളങ്കിത വ്യക്തിതമെന്ന് സുശീല്‍ മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി; ഭര്‍ത്താവ് കളങ്കിത വ്യക്തിതമെന്ന് സുശീല്‍ മോഡി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പി. പ്രിയങ്കയെയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെയും കടന്നാക്രമിച്ചാണ് ബി.ജെ.പി നീക്കം. കളങ്കിതനായ ജീവിത പങ്കാളിയുള്ള സ്ത്രീയുടെ നിയമനത്തില്‍ കോണ്‍ഗ്രസ് സന്തോഷിക്കുകയാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി ആരോപിച്ചു. ഇന്ദിരാ ഗാന്ധിയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരില്‍ സുശീല്‍ മോഡി പ്രിയങ്കയെ പരിഹസിക്കുകയും ചെയ്തു.

ആരെങ്കിലുമായി രൂപസാദൃശ്യമുണ്ടെങ്കില്‍ അവര്‍ക്ക് ആ വ്യക്തിയുടെ കഴിവ് കിട്ടുമോ എന്ന് സുശീല്‍ മോഡി ചോദിച്ചു. അങ്ങനെ ലഭിക്കുമായിരുന്നെങ്കില്‍ നമുക്ക് നിരവധി വിരാട് കോഹ്‌ലിമാരെയും അമിതാബ് ബച്ചന്‍മാരെയും ലഭിക്കുമായിരുന്നു. ഡൂപ്ലിക്കേറ്റുകള്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്നും സുശീല്‍ മോഡി പറഞ്ഞു. പ്രിയങ്കയ്ക്ക് ഇന്ദിരയുമായി രൂപ സാദൃശ്യമുണ്ടാകാം. എന്നാല്‍ അവര്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും സുശീല്‍ മോഡി പറഞ്ഞു.

ഇന്ദിരയുടെ ഭര്‍ത്താവ് മികച്ച പ്രാസംഗികനും മികച്ച പാര്‍ലമെന്റേറിയനും നെഹ്‌റുവിനെതിരെ പോലും സംസാരിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിയുമായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ ഭര്‍ത്താവ് രണ്ട് സംസ്ഥാനങ്ങളില്‍ അനധികൃത ഭൂമിയിടപാടുകള്‍ നടത്തിയ ബിസിനസുകാരനാണ്. കളങ്കിതനായ വ്യക്തി ഭര്‍ത്താവായുള്ള സ്ത്രീയെ നിയമിച്ചിട്ടാണ് കോണ്‍ഗ്രസ് സന്തോഷിക്കുന്നത്. അത് തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും സുശീല്‍ മോഡി പറഞ്ഞു.

എസ്.പി-ബി.എസ്.പി സഖ്യത്തെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതെന്ന് സുശീല്‍ മോഡി ആരോപിച്ചു. ബുധനാഴ്ചയാണ് പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചത്.



from mangalam.com http://bit.ly/2G330bL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages