മുംബൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയയെ കുഴിച്ചുമൂടുമെന്നും എന്‍ഡിഎയില്‍ കക്ഷികളായിരുന്നവരെ പോലും വരുന്ന തെരഞ്ഞെടുപ്പില്‍ നോക്കില്ലെന്നും ശത്രുവായി കരുതി പരാജയപ്പെടുത്തുമെന്നുമുള്ള ബിജെപിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേനയും. 2014 ലേ വലിയ വിജയത്തിന് കാരണമായ മോഡി തരംഗം ഇപ്പോഴില്ലെന്നും ശിവസേനയുടെ സീനിയര്‍ നേതാവ് രാംദാസ് കാദം പറഞ്ഞു.
2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന 288 ല്‍ 63 സീറ്റുകള്‍ മാത്രമാണ് ശിവസേനയ്ക്ക് നേടാനായത്. എന്നാല്‍ ഇപ്പോള്‍ മോഡി തരംഗം ഇല്ലെന്നും അഞ്ചു സ്‌റ്റേറ്റുകളില്‍ വന്‍ തോല്‍വികളാണ് ഏറ്റുവാങ്ങിയതെന്നും പറഞ്ഞു. മോഡി തരംഗത്തിനിടയില്‍ പോലും 63 സീറ്റുകള്‍ തങ്ങള്‍ നേടിയിരുന്നെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. ബിജെപിയോട് ഒപ്പം നില്‍ക്കുന്ന ചെറിയകക്ഷികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കം അവരുടെ വിജയം ഉറപ്പാക്കും അല്ലാത്തവരെ ശത്രുവായി പരിഗണിച്ച് തോല്‍പ്പിക്കുമെന്നും ഞായറാഴ്ച അമിത്ഷാ പറഞ്ഞിരുന്നു.
സവര്‍ണ്ണര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കിയ കാര്യത്തില്‍ മറാത്തയില്‍ നേരത്തേ നടപ്പാക്കിയ കാര്യമാണെണ്ണും പറഞ്ഞു. എല്ലാവര്‍ക്കും ഇവര്‍ എങ്ങിനെ സംവരണം കൊടുക്കുമെന്നും ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പരിപാടികളാണെന്നും പറഞ്ഞു. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും പത്തുശതമാനം സംവരണം നല്‍കാനുള്ള നീക്കം കഴിഞ്ഞ ദിസവമാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെയും അഭിപ്രായം.
from mangalam.com http://bit.ly/2AwzS99
via IFTTT
No comments:
Post a Comment