ന്യൂഡല്‍ഹി : സഹോദരിയുടെ മകനെ കൊന്ന് ബാല്‍ക്കണിയില്‍ മണ്ണിട്ടുമൂടി മുകളില്‍ ചെടിവെച്ച ഒഡിഷ സ്വദേശിയെ ഡല്‍ഹി പോലീസ് മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റു ചെയ്തു. തന്റെ കാമുകിയുമായി മരുമകന് അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് മൊഴി.
2016 ലാണ് മരുമകനായ ജയ്പ്രകാശിനെ ബിജയ് കുമാര്‍ മഹാറാണ എന്നയാള്‍ കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനിപ്പറമാണ് പ്രതി പിടിയിലായത്. കാമുകി ഡല്‍ഹിയിലേയ്ക്ക് താമസം മാറിയതിന് പിന്നാലെയാണ് 2012 ല്‍ കേസിലെ പ്രതിയായ ഒഡിഷ ഗന്‍ജം സ്വദേശി ബിജയ് കുമാര്‍ ഡല്‍ഹിയില്‍ എത്തുന്നത്.
കൊല്ലപ്പെട്ട ജയ്പ്രകാശും 2015ല്‍ ഡല്‍ഹിയിലെത്തി ദ്വാരകയില്‍ ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയുടെ കാമുകിയുമായി ജയ്പ്രകാശ് ഏറെ അടുത്തിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ബിജയ് മരുമകനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു കൊല്ലപ്പെട്ട ജയ്പ്രകാശ്.
ഫെബ്രുവരി ആറിന് ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത് സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അറ്റകുറ്റപ്പണികള്‍ക്കു അഴിച്ചുവച്ച ഫാനിന്റെ ഭാഗമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. മൃതദേഹം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നേരത്തേ ഒരുക്കിയിരുന്ന മണ്ണില്‍ മറവ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇതിനു മുകളില്‍ ചെടികളും നട്ടു. ഒരാഴ്ചയ്ക്കുശേഷം ജയ്പ്രകാശിനെ കാണാനില്ലെന്നു കാണിച്ച് ബിജയ് തന്നെ പൊലീസില്‍ പരാതിയും നല്‍കി.
കുറച്ചു സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ ജയ്പ്രകാശ് പിന്നീടു തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതി. രണ്ട് മാസത്തോളം അതേ ഫ്‌ളാറ്റില്‍ താമസിച്ചതിനു ശേഷം ബിജയ് മറ്റൊരിടത്തേക്കു മാറി.
from mangalam.com http://bit.ly/2AFk1oB
via IFTTT
No comments:
Post a Comment