ഇന്ത്യയുടെ ഡേറ്റ കൈകാര്യംചെയ്യാൻ ആഗോളകുത്തകകൾ വേണ്ടെന്ന് അംബാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ഇന്ത്യയുടെ ഡേറ്റ കൈകാര്യംചെയ്യാൻ ആഗോളകുത്തകകൾ വേണ്ടെന്ന് അംബാനി

അഹമ്മദാബാദ്: ഇന്ത്യയുടെ ഡേറ്റ കൈകാര്യം ചെയ്യാൻ ആഗോള കുത്തകകളെ അനുവദിക്കരുതെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ആവശ്യപ്പെട്ടു. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപകസംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു അംബാനിയുടെ ആവശ്യം. പഴയലോകത്തിൽ എണ്ണയുടെ സ്ഥാനമാണ് പുതിയ ലോകത്തിൽ ഡേറ്റയുടേതെന്ന് അംബാനി പറഞ്ഞു. അതാണ് പുതിയ സമ്പത്ത്. ഇന്ത്യയുടെ ഡേറ്റ ഇന്ത്യക്കാരുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമായിരിക്കണം. ഈ വിപ്ളവത്തിൽ നമുക്ക് ജയിക്കണമെങ്കിൽ ഈ ഉടമസ്ഥത തിരികെപ്പിടിച്ചേ മതിയാകൂ- അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഡേറ്റ വിദേശകമ്പനികളിൽ സുരക്ഷിതമാണോയെന്ന ചർച്ച ചൂടുപിടിക്കുന്നതിനിടയിലാണ് അംബാനിയുടെ നിർദേശം ഉയരുന്നത്. ഡേറ്റയുടെമേൽ നിയന്ത്രണമൊഴിവാക്കാൻ ആഗോള കമ്പനികളും സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. അംബാനിയുടെ ജിയോ മണി ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ഗൂഗിൾ പ്ളേ, ആമസോൺ പേ, വാട്സാപ്പ് പേ തുടങ്ങിയവയുമായി മത്സരത്തിലുമാണ്. നിക്ഷേപാനുകൂല അന്തരീക്ഷം ഒരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അടുത്തവർഷം ആദ്യ അമ്പതിലെത്തുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകബാങ്കിന്റെ പട്ടികയിൽ 2014-ൽ 142-ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ 65 പടി കയറി 77-ലെത്തി. ചരക്ക്-സേവന നികുതി വഴിയുള്ള നികുതി ലഘൂകരണം, ഡിജിറ്റൽവത്കരണം, ഏകജാലക സംവിധാനം തുടങ്ങിയവയാണ് ഇതിന് കാരണങ്ങൾ. കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വളർച്ചനിരക്ക് 7.3 ശതമാനമാണ്. 1991-നുശേഷം ഒരു സർക്കാരിനും മുഴുവൻ കാലയളവ് നോക്കിയാൽ ഈ നേട്ടം കൈവരിക്കാനായിട്ടില്ല-മോദി വ്യക്തമാക്കി. ഗാന്ധിനഗറിൽ നടക്കുന്ന മൂന്നുദിവസത്തെ സംഗമത്തിൽ ഉസ്ബെക്കിസ്താൻ, റുവാൻഡ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ളിക്, മാൾട്ട എന്നീ രാജ്യങ്ങളുടെ തലവൻമാരടക്കം മുപ്പതിനായിരത്തോളം പ്രതിനിധികൾ സംബന്ധിക്കുന്നുണ്ട്. മുകേഷ് അംബാനിക്കുപുറമെ, ഇന്ത്യൻ വ്യവസായപ്രമുഖരായ ഗൗതം അദാനി, കുമാരമംഗലം ബിർള, എൻ. ചന്ദ്രശേഖരൻ തുടങ്ങിയവരും വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുവർഷം കൂടുമ്പോൾ നടത്താറുള്ള വൈബ്രന്റ് ഗുജറാത്ത് സംഗമം നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിവെച്ചതാണ്. Content Highlights:Mukesh Ambani, Relience


from mathrubhumi.latestnews.rssfeed http://bit.ly/2QVDpmF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages