ആറ് വര്‍ഷം പ്രണയിച്ച പെണ്ണിനെ വിവാഹം ചെയ്തു, മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പുതിയ കാമുകനൊപ്പം മുങ്ങി; കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ആറ് വര്‍ഷം പ്രണയിച്ച പെണ്ണിനെ വിവാഹം ചെയ്തു, മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പുതിയ കാമുകനൊപ്പം മുങ്ങി; കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്(വീഡിയോ)

കൊച്ചി: വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി മറ്റൊരു വിവാഹം കഴിച്ചതിന് കേക്ക് മുറിച്ച് ആഘോഷിച്ച് ഭര്‍ത്താവ്. വിജേഷ് എന്ന പ്രവാസി യുവാവാണ് ഭാര്യ ഒളിച്ചോടി പോയതിന്റെ വിഷമം തീര്‍ക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിജേഷ് വിവാഹിതനായത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിജേഷ് ഗള്‍ഫിലേക്ക് തിരികെ പോയി. ജനുവരി ഒന്നിന് വിജേഷ് ദുബായിലെത്തി. തുടര്‍ന്ന് ജനുവരി 14നാണ് ഭാര്യയെ കാണാതായതായി വിജേഷ് അറിയുന്നത്. മറ്റൊരാളോടൊപ്പം ഒളിച്ചോടിയതാണെന്ന് വ്യക്തമായി. വിജേഷിന്റെ സഹോദരിക്ക് യുവതി മറ്റൊരാള്‍ക്കൊപ്പം വിവാഹിതയായതിന്റെ ചിത്രം അയച്ച് കൊടുക്കുകയായിരുന്നു.

പിന്നാലെ ദുബായില്‍ വെച്ച് വിജേഷും സുഹൃത്തുക്കളും കേക്ക് മുറിച്ച് ആഘോഷം നടത്തുകയായിരുന്നു. യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ രോക്ഷമാണ് ഉയരുന്നത്.



from mangalam.com http://bit.ly/2DbbR9i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages