തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വലംകൈയുമായ ആര്‍.എസ്.എസ് പ്രചാരകന്‍ പി. പുരുഷോത്തമനുമായി നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നു. കൂടിക്കാഴ്ചയില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി വിട്ട മുന്‍ യുവമോര്‍ച്ച നേതാവ് സിബി സാം തോട്ടത്തില്‍ ആരോപിച്ചു. ആര്‍.എസ്.എസ് പ്രചാരകനായ പുരുഷോത്തമനുമായി കൂടിക്കാഴ്ച നടത്താന്‍ എന്ത് സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളതെന്നും സിബി ചോദിച്ചു.
പാല സ്വദേശിയാണ് പുരുഷോത്തമന്‍. ചെറുപ്പത്തില്‍ തന്നെ ആര്‍.എസ്.എസ് പ്രചാരകനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരകനായി നിയോഗിക്കപ്പെട്ട ആളാണ് അദ്ദേഹം. പൊതുരംഗങ്ങളില്‍ നേരിട്ട വരാത്ത ഇദ്ദേഹം ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ കൂടി ആയിരുന്നുവെന്നു സിബി വെളിപ്പെടുത്തി. കേരളത്തിലെ പല പ്രമുഖര്‍ക്കും അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്ന വ്യക്തിയാണ് പുരുഷോത്തമന്‍.
സംഘടനാപരമായോ വ്യക്തിപരമായോ പുരുഷോത്തമനുമായി ബന്ധപ്പെടേണ്ട ആവശ്യമില്ലാത്ത ചെന്നിത്തല എന്ത് സാഹചര്യത്തിലാണ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വെളിപ്പെടുത്തണമെന്ന് സിബി ആവശ്യപ്പെട്ടു. പുരുഷോത്തമന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സിബി പുറത്തുവിട്ടത്.
from mangalam.com http://bit.ly/2SEl67h
via IFTTT
No comments:
Post a Comment