പേരാമ്പ്ര ജുമാ മസ്ജിദ് നേരെ കല്ലേറ്; സിപിഎം നേതാവ്‌ റിമാന്‍ഡില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

പേരാമ്പ്ര ജുമാ മസ്ജിദ് നേരെ കല്ലേറ്; സിപിഎം നേതാവ്‌ റിമാന്‍ഡില്‍

കോഴിക്കോട്: പേരാമ്പ്രയിൽ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സിപിഎം നേതാവിനെ റിമാൻഡ് ചെയ്തു. മാണിക്കോത്ത് അതുൽ ദാസ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മേഖല ഭാരവാഹി കൂടിയാണ് അതുൽ ദാസ്. ഹർത്താൽ ദിവസം വൈകിട്ട് ആറരയോടെയാണ് ജുമാ മസ്ജിദിനെ നേരെ അതുൽ ദാസിന്റെ നേതൃത്വത്തിൽ കല്ലേറുണ്ടായത്. ഇയാൾക്കെതിരെ ക്രിമിനൽ നിയമം 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർധ വളർത്താനും വർഗീയകലാപം ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഇയാൾ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ. എസ്എഫ്ഐ ജില്ലാ ഭാരവാഹിയായിരുന്നു ഇയാൾ. ഹർത്താൽ ദിവസം യൂത്ത് കോൺഗ്രസ് പ്രദേശത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ സംഘടിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും പേരാമ്പ്ര-വടകര റോഡ് കവലയിൽ ഏറ്റുമുട്ടി. പിന്നീടാണ് പള്ളിക്കു നേരെ കല്ലേറുണ്ടായത്. നിരോധനാജ്ഞ നിലവിലിരിക്കുന്നുണ്ടെങ്കിലും സംഘർഷാവസ്ഥ തുടരുന്നതിനാൽ പേരാമ്പ്രയിലെ ജനങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. Content Highlights: CPM branch secretary remanded for pelting stones to Masjid, Perambra, Kozhikode


from mathrubhumi.latestnews.rssfeed http://bit.ly/2CSwYgE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages