ബംഗലൂരു: കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരില്‍ കല്ലുകടി. കോണ്‍ഗ്രസ് നേതൃത്വം എം.എല്‍.എമാരെ നിലയ്ക്കു നിര്‍ത്തണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അതിരുകടക്കുകയാണെന്നും കുമാരസ്വാമി വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിക്കണം. താന്‍ അതില്‍ ഇടപെടണ്ട ആളല്ല. അവര്‍ അതു തുടരുകയാണെങ്കില്‍, താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നും കുമാര സ്വാമി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മന്ത്രിയായ സി പുട്ടരംഗ ഷെട്ടി നടത്തിയ പരാമര്‍ശമാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചത്. തന്നെ സംബന്ധിച്ച് മുഖ്യമന്ത്രി ഇപ്പോഴും സിദ്ധരാമയ്യ ആണെന്നായിരുന്നു ഷെട്ടിയുടെ പരാമര്‍ശം. സിദ്ധരാമയ്യയ്ക്ക് അഞ്ചു വര്‍ഷം കൂടി ലഭിച്ചിരുന്നുവെങ്കില്‍ കര്‍ണാടക ശരിക്കും വികസിച്ചേനെ എന്നായിരുന്നു മറ്റൊരു എം.എല്‍.എയുടെ പ്രസ്താവന.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയോട് കൂറുപുലര്‍ത്തുന്ന എം.എല്‍.എമാരില്‍ ചിലര്‍ ഞായറാഴ്ച കുമാരസ്വാമിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ഏഴു മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഒരു വികസന പ്രവര്‍ത്തനവും നടക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. സിദ്ധരാമയ്യയുടെ ഭാഗത്തുനിന്നും സംസ്ഥാന കോണ്‍ഗ്രസില്‍ അടുത്തകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഈ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിരുന്നുവെന്നും ഒരു തവണ കൂടി അധികാരത്തില്‍ എത്തിയിരുന്നുവെങ്കില്‍ കര്‍ണാടകയിലെ വികസന പദ്ധതികള്‍ മുഴുവന്‍ പൂത്തിയായേനെ എന്നും കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. തന്നോടുള്ള അസൂയയാണ് പരാജയപ്പെടുത്താന്‍ നടത്തിയ നീക്കത്തിനു പിന്നില്‍- സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
സിദ്ധരാമയ്യയുടെ പ്രസ്താവനയോട് കുമാരസ്വാമി കടുത്ത അമര്‍ഷം പ്രകടിപ്പിച്ചപ്പോള്‍ കൂട്ടുകക്ഷി സര്‍ക്കാരാകുമ്പോള്‍ ഇത്തരം അഭിപ്രായ ഭിന്നതകള്‍ ഉയരുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹത്തിന്റെ പിതാവും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവെ ഗൗഡ പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2HzWwTP
via IFTTT
No comments:
Post a Comment