ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യൻ വിദ്യാർഥികൾ നിർമിച്ച ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിച്ചത്. സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളാണ് 1.26 കിലോ മാത്രം ഭാരമുള്ള ഉപഗ്രഹം നിർമിച്ചത്. കലാം സാറ്റ് വി2 എന്നാണ് ഭാരം കുറഞ്ഞ ഉപഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വെച്ചായിരുന്നു ഉപഗ്രഹ വിക്ഷേപണം. സ്വകാര്യ സ്ഥാപനം ഡിസൈൻ ചെയ്ത് വികസിപ്പിച്ച് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം എന്ന പ്രത്യേകത കൂടി കലാം സാറ്റ് 2 വിനുണ്ട്. 64ഗ്രാം ഭാരമുള്ള കലാംസാറ്റ് (ഗുലാബ് ജാമുൻ) 2017ൽ നാസ വിക്ഷേപിച്ചിരുന്നെങ്കിലും ഭ്രമണപഥത്തിലെത്തിയിരുന്നില്ല. 12 ലക്ഷം രൂപ ചിലവിൽ വെറും ആറ് ദിവസത്തെ സമയം കൊണ്ടാണ് ഉപഗ്രഹം നിർമ്മിച്ചത്. എന്നാൽ ആറ് വർഷത്തെ പ്രയത്നം കൊണ്ടാണ് ഉപഗ്രഹ ടെക്നോളജി സ്വായത്തമാക്കിയതെന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ സ്പേസ് കിഡ്സ് ഇന്ത്യ സിഇഒ ശ്രീമതി കേശൻ പറയുന്നു. Content highlights:ISRO Successfully Launches Worlds Lightest Satellite KalamSat 2


from mathrubhumi.latestnews.rssfeed http://bit.ly/2FJPZEF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages