മെല്‍ബണ്‍: യുഎസ് ഓപ്പണിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒസാക കുതിപ്പ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വനിതാ കിരീടം ചൂടിയാണ് ജപ്പാന്‍ താരമായ നവോമി ഒസാകയുടെ കുതിപ്പ്. കലാശപ്പോരില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാം സീഡായ പെട്രേ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് വീഴ്ത്തിയത്. സ്‌കോര്‍: 7-6, 6-7, 6-4.
2018 ല്‍ യുഎസ് ഓപ്പണില്‍ സെറീന വില്യംസിനെ കീഴടക്കിയാണ് നവോമി ഒസാക്ക ആദ്യ ഗ്രാന്‍ഡ്‌സലാം കിരീടം ചൂടിയത്. നാലാം സീഡായ ഒസാകയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്‌സലാം കിരീടനേട്ടമാണിത്. ഒസാകയൂശട ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലും കന്നിക്കിരീടവുമാണിത്. 2001 ല്‍ യുഎസ് താരം ജെന്നിഫര്‍ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാന്‍ഡ്‌സലാമിലും കിരീടം നേടുന്ന ആദ്യ താരമാണ് ഒസാക.
സെമി പോരാട്ടത്തില്‍ ഏഴാം സീഡായ കരോലിന പ്ലിസ്‌കോവയെ കൗളടക്കിയാണ് ഒസാക ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. 6-2,4-6,6-4 എന്ന സ്‌കോറിനായിരുന്നു ഒസാകയുടെ വിജയം. അമേരിക്കന്‍ അരങ്ങേറ്റ താരം ഡാനിയേല കോളിന്‍സിനെ തകര്‍ത്താണ് ക്വിറ്റോവ ഫൈനലില്‍ കടന്നത്.
from mangalam.com http://bit.ly/2TfahsH
via IFTTT
No comments:
Post a Comment