മുംബൈ: വിഖ്യാതബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദർഖാൻ (81) അന്തരിച്ചു. ഏറെ നാളായി കാനഡയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കാദർഖാൻ അന്തരിച്ചുവെന്ന് കഴിഞ്ഞ ദിവസം വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് മകൻ രംഗത്തുവന്നു. ഇതിനുശേഷമാണ് ടൊറന്റോയിൽ വച്ച്മരണം സംഭവിക്കുന്നത്. അഫ്ഗാനിസ്താനിലെ കാബൂളിൽ ജനിച്ച കാദർ ഖാൻ മുന്നൂറിലേറെ സിനിമകളിൽ അഭിനിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളാണ് കൂടുതലായി ചെയ്തത്. വില്ലൻ വേഷവും അണിഞ്ഞിട്ടുണ്ട്. ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കി. നിരവധി സിനിമകൾക്ക് തിരക്കഥയും രചിച്ചു. രാജേഷ് ഖന്ന നായകനായ ദാഗായിരുന്നു ആദ്യ ചിത്രം. അമിതാഭ് ബച്ചന്റെ പല ഹിറ്റ് ഹിന്ദി ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയതും കാദർ ഖാനായിരുന്നു. ലാവാറിസ്, കൂലി, മുഖദ്ദർ കി സിക്കന്ദർ, മിസ്റ്റർ നട്വർലാൽ, അമർ അക്ബർ ആന്റണി, പർവാരിഷ് തുടങ്ങിയ ബച്ചന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളെല്ലാം പിറന്നുവീണത് കാദർ ഖാന്റെ തൂലികയിൽ നിന്നാണ്. ഗോവിന്ദയുടെ ആന്റി നമ്പർ വണ്ണാണ് അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം. ഒരു ചിത്രം നിർമിച്ചിട്ടുമുണ്ട്. അസ്ര ഖാനാണ് ഭാര്യ. നടനും നിർമാതാവുമായ സർഫരാസ് ഖാൻ അടക്കം രണ്ട് മക്കളുണ്ട്. Content Highlights:veteran actor Bollywood Actor Kader Khan Amitabh Bachchan
from mathrubhumi.latestnews.rssfeed http://bit.ly/2EX000R
via
IFTTT
No comments:
Post a Comment