ശബരിമല, നമ്പി നാരായണന്‍ വിഷയങ്ങള്‍ ഉയര്‍ത്തി മോദി, കോണ്‍ഗ്രസിനും സിപിഎമ്മിനും വിമര്‍ശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ശബരിമല, നമ്പി നാരായണന്‍ വിഷയങ്ങള്‍ ഉയര്‍ത്തി മോദി, കോണ്‍ഗ്രസിനും സിപിഎമ്മിനും വിമര്‍ശം

തൃശ്ശൂർ: കേരളത്തിലെ ഇടത് - വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശ്ശൂരിലെ യുവമോർച്ച സംസ്ഥാന സമ്മേളനത്തിലാണ് മോദി മുന്നണികൾക്കെതിരെ ആഞ്ഞടിച്ചത്. ശബരിമല വിഷയവും ഐഎസ്ആർഓ ചാരക്കേസും സോളാർ കുഭകോണവും ഇടതു സർക്കാരിലെ മന്ത്രിമാരുടെ രാജിയും ഉയർത്തി ശക്തമായ രാഷ്ട്രീയ വിമർശമാണ് മോദി ഉന്നയിച്ചത്. എല്ലാവരോടും ഒപ്പം എല്ലാവർക്കും വികസനം എന്ന ആശയവുമായി മുന്നോട്ടുപോകുമ്പോൾ ദൗർഭാഗ്യമെന്ന് പറയട്ടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ആക്രമിക്കപ്പെടുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ശബരിമല വിഷയം ഇന്ത്യമുഴുവൻ കാണുന്നുണ്ട്. കമ്യൂണിസ്റ്റുകാർ കേരളത്തിന്റെ സംസ്കാരത്തിന്റെ ഓരോ ചിഹ്നത്തെയും അപമാനിക്കുകയാണ്. നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്കാരത്തെ എന്തിനാണ് കമ്യൂണിസ്റ്റുകാർ ആക്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫും ഇക്കാര്യത്തിൽ മോശമല്ലെന്നും മോദി പറഞ്ഞു. നാലുവർഷം മുമ്പ് നിങ്ങളെന്നെ ഈ നാടിന്റെ കാവൽക്കാരനായി അവരോധിച്ചു. അവിടെ ആ സ്ഥാനത്തുള്ളിടത്തോളം ഒരുതരത്തിലുമുള്ള അഴിമതിക്ക് അനുവാദം നൽകില്ല എന്ന് ഉറപ്പുനൽകുന്നു. രാജ്യത്തെ തകർക്കാൻ ഒരു ശക്തിയേയും ഈ കാവൽക്കാരൻ ഉള്ളിടത്തോളം അനുവദിക്കില്ലെന്ന് ഉറപ്പുനൽകുന്നതായും മോദി പറഞ്ഞു. മഹാന്മാരായ സാഹിത്യകാരൻമാർക്ക് ജന്മം നൽകിയ മണ്ണാണ് തൃശ്ശൂരെന്നും മോദി പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു. ബഹദൂർ, കലാഭവൻ മണി,ബാലമണിയമ്മ, കമലാ സുരയ്യ, സുകുമാർ അഴിക്കോട്, എം.ലീലാവകതി, വികെഎൻ തുടങ്ങിയ തൃശ്ശൂരിലെ കലാ-സാഹിത്യരംഗത്ത് പ്രവർത്തിച്ചവരെ അനമുസ്മരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലുടനീളം വികസന നേട്ടങ്ങൾ മോദി എടുത്തുപറഞ്ഞു. മോദിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇടതുപക്ഷത്തിന് സ്ത്രീ ശാക്തീകരണത്തിൽ വലിയ താത്പര്യമില്ല. അങ്ങനെ താത്പര്യമുണ്ടായിരുന്നെങ്കിൽ മുത്തലാഖ് ബില്ലിനെ എതിർക്കുമായിരുന്നില്ല. രാജ്യത്ത് നിരവധി വനിതാ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ നിങ്ങൾക്ക് എടുത്തുകാണിക്കാൻ സാധിക്കുമോ. പ്രതിപക്ഷത്തിന് മോദിയോട് എതിർപ്പ് മാത്രമാണുള്ളത്. രാവിലെ എഴുനേൽക്കുന്നതു മുതൽ രാത്രി വരെ മോദിയെ അധിക്ഷേപിക്കലാണ് പ്രതിപക്ഷത്തിന്റെ ജോലി. നിങ്ങൾക്കെന്നെ ഇഷ്ടം പോലെ ആക്ഷേപിക്കാം, എന്നാൽ കർഷകരെ തെറ്റിധരിപ്പിക്കരുത്, ചെറുപ്പക്കാർക്ക് തൊഴിലിനുള്ള വസരം ലഭിക്കുന്നത് ഇല്ലാതാക്കരുത്. നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കാം, എന്നാൽ രാജ്യത്തെ പാവപ്പെട്ടവരെ ഉപദ്രവിക്കാനുള്ള മാർഗമാക്കരുത്. രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ഈ മാർഗം ഉപയോഗിക്കരുത്. കോൺഗ്രസിനും കമ്യൂണിസ്റ്റുകാർക്കും ഭരണഘടനാ സ്ഥാപനങ്ങളോടോ സൈന്യത്തോടോ, പോലീസ് സംവിധാനത്തോടോ വിശ്വാസമില്ല. അവർ മാത്രമാണ് ശരിയെന്ന് പ്രതിപക്ഷം പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ചോദ്യം ചെയ്യുന്നു. വിദേശമണ്ണിൽ പോയി ഈ നാട്ടിലെ ജനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയാണുള്ളത്. ആശയവുമായി യോജിക്കുന്നില്ലെന്ന കാരണത്തിന്റെ പേരിൽ എതിരാളികളെ കൊന്നൊടുക്കുന്നവരാണ് ഇന്ന് ജനാധിപകത്യത്തെ കുറിച്ച് സംസാരിക്കുന്നത്. ഇന്ന് ഈ സംസ്കാരം മധ്യപ്രദേശിൽ വരെ എത്തി. അവിടെ നിരവധി ബിജെപി പ്രവർത്തകർക്ക് ജിവൻ നഷ്ടപ്പെട്ടു. ഭാരതത്തിന്റെ സംസ്കാരം നശിപ്പിക്കാനും അഴിമതിയിലൂടെ കീശവീർപ്പിക്കാനുമാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എത്ര ഇടതുപക്ഷ മന്ത്രിമാർക്ക് രാജിവെക്കേണ്ടിവന്നു. സോളാർ കുംഭകോണത്തിന്റെ ആളുകൾ യുഡിഎഫുകാരാണ്. കോൺഗ്രസ് എങ്ങനെയാണ് രാജ്യത്തിന്റെ സംവിധാനങ്ങളെ തന്ത്രപരമായി ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ ഉദാഹരമാണ് നമ്പിനാരായണനെ എതിരായ ചാരക്കേസ്. പദ്മ അവാർഡ് കൊടുത്ത് അദ്ദേഹത്തിനെ ആദരിക്കാൻ ഈ സർക്കാരിന് സാധിച്ചുവെന്നത് വലിയ ബഹുമതിയായി കണക്കാക്കുന്നു. ഇന്ത്യയെ ശാസ്ത്രത്തെ അഭിമാനമാക്കി മാറ്റാൻ ആഗ്രഹിക്കുമ്പോൾ അവർക്കത് ചാരക്കേസിനുള്ള മാർഗമാണ്. സൗരോർജമെന്നത് വികസനത്തിന്റെ മാർഗമാണെങ്കിൽ അവർക്കത് കുംഭകോണത്തിനുള്ള മാർഗമാണ്. 2014 ന് മുമ്പ് 55 ശതമാനം വീടുകളിൽ മാത്രമെ നേരത്തെ പാചകവാതക കണക്ഷൻ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്നത് 90 ശതമാനമായി വർധിച്ചിരിക്കുന്നു. എല്ലാ വീടുകൾക്കും പാചക വാതക കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. ആറുകോടിയോളം വരുന്ന സാധാരണക്കാർക്ക് സൗജന്യമായി പാചക വാതക കണക്ഷൻ ലഭ്യമായിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റിഫൈനറി ഇന്ത്യയിലാണ്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാണ് ഇന്ന് കൊച്ചിയിലേത്. കൊച്ചി- കുട്ടനാട്- മാംഗ്ലൂർ- ബാംഗ്ലൂർ പൈപ്പ് ലൈൻ 5000 കോടി രൂപ ചിലവിട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോളിയം ഇറക്കുമതിയുടെ ഭാരം കുറയ്ക്കാൻ കേന്ദ്രസർക്കാർ ജൈവ ഇന്ധനം വികസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2021 ൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ 10 ശതമാനം കുറവ് വരുത്താനാണ് സർക്കാരിന്റെ പദ്ധതി. ഇതിലൂടെ വിദേശ നാണ്യത്തിൽ ലാഭമുണ്ടാക്കാൻ സാധിക്കും. കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. കഴിഞ്ഞ നാലര വർഷത്തിനിടെ എൻഡിഎ സർക്കാർ ഭരണനിർവഹണ സംസ്കാരത്തിൽ വലിയ മാറ്റം വരുത്തി. ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. അഞ്ചുവർഷം മുമ്പ് ലോകം ഇന്ത്യയെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് ലോകം ഇന്ത്യയിൽ നിക്ഷേപം നടത്താൻ മുന്നോട്ടു വരുന്നു. പുതുസംരംഭങ്ങൾ തുടങ്ങുന്ന കാര്യത്തിൽ ഇന്ത്യയാണ് ഇന്ന് മുന്നിൽ നിൽക്കുന്നത്. ലോകത്തിലേറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ആയുഷ്മാൻ ഭാരത് എന്നപേരിൽ നടപ്പിലാക്കി. ശുചിത്വമെന്നത് ഒരു സർക്കാരിന്റെയും മുൻഗണനാ പട്ടികയിൽ ഉണ്ടായിരുന്നതല്ല. തന്റെ സർക്കാർ അതിന് ഊന്നൽ നൽകി. 2014ൽ 38 ശതമാനം സ്ഥലങ്ങളിൽ മാത്രമെ ശൗചാലയങ്ങൾ ഉണ്ടായിരുന്നുള്ളു. ഇന്ന് 98 ശതമാനം സ്ഥലങ്ങളിലും ശൗചാലയ സൗകര്യങ്ങൾ ലഭ്യമായി. ഈ സർക്കാർ ഭരണത്തിലേറിയപ്പോൾ 18000 ഗ്രാമങ്ങളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രാമങ്ങൾ വൈദ്യുതിവത്കരിക്കപ്പെട്ടു. മുഴുവൻ വീടുകളും വൈദ്യുതവത്കരിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. Content Highlights: Modi Rais Sabarimala Issue and Critic CPM and Congress in Thrissur


from mathrubhumi.latestnews.rssfeed http://bit.ly/2sN1x1d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages