ആന്ധ്രാ വൈസ് ചാന്‍സിലര്‍ നാഗേശ്വര്‍ റാവു പങ്കുവച്ച വാക്കുകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും വാര്‍ത്താ മാധ്യമങ്ങളും. 'ഒരു മാതാവില്‍ നിന്നും നൂറ് കൗരവര്‍ ഉണ്ടായത് സ്‌റ്റെം റിസേര്‍ച്ചും ടെസ്റ്റിയൂബ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ്. ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പാണ് ഇത്. ഇതായിരുന്നു രാജ്യത്തെ ശാസ്ത്രം,.' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ അഭിമുഖീകരിക്കുന്നതിനിടയിലായിരുന്നു ഈ പ്രസ്താവന.
സ്‌റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ഫെര്‍ട്ടിലൈസേഷന്‍, ഗയിഡഡ് മിസൈല്‍ എന്നീ കണ്ടു പിടിത്തങ്ങളെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നാണ് നാഗേശ്വര്‍ റാവു സമര്‍ത്ഥിക്കുന്നത്. മഹാഭാരതവും രാമായണവും ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. യുദ്ധ സമയത്ത് ശത്രുക്കളെ തുരത്താനായി രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ശസ്ത്രങ്ങളും ആക്രമണത്തിന് ശേഷം തിരിച്ചു വരുന്ന തരത്തിലുള്ളതാണ്. ഇത് പറയുന്നത് അക്കാലത്ത് ഗയിഡഡ് മിസൈലുകള്‍ ഉണ്ടായിരുന്നു. പല തരത്തിലും പല വലിപ്പത്തിലുമുള്ള 24 തരം വിമാനങ്ങള്‍ രാവണന് സ്വന്തമായി ഉണ്ടായിരുന്നുവെന്നും, കൂടാതെ ലങ്കയില്‍ എയര്‍പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നും റാവു പറഞ്ഞു.
'ഒരു മാതാവില്‍ നിന്നും നൂറ് കൗരവര്‍ ഉണ്ടായത് സ്‌റ്റെം റിസേര്‍ച്ചും ടെസ്റ്റിയൂബ് സാങ്കേതിക വിദ്യയും അടിസ്ഥാനപ്പെടുത്തിയാണ്. ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പാണ് ഇത്. ഇതായിരുന്നു രാജ്യത്തെ ശാസ്ത്രം നൂറ് അണ്ഡങ്ങള്‍ നൂറ് കലങ്ങളില്‍ നിക്ഷേപിച്ചു എന്നാണ് മഹാഭാരതത്തില്‍ പറയുന്നത്. അപ്പോള്‍ അവര്‍ ടെസ്റ്റിയൂബ് ശിശുക്കള്‍ അല്ലേയെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2F9WL61
via IFTTT
No comments:
Post a Comment