അവതരണത്തില്‍ കുമാരനാശാനും ചിന്താവിഷ്ടയായ സീതയും ; കവറില്‍ അയ്യങ്കാളിയും പഞ്ചമിയും ; നവോത്ഥാനത്തിന് മൂല്യം നല്‍കി ബജറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

അവതരണത്തില്‍ കുമാരനാശാനും ചിന്താവിഷ്ടയായ സീതയും ; കവറില്‍ അയ്യങ്കാളിയും പഞ്ചമിയും ; നവോത്ഥാനത്തിന് മൂല്യം നല്‍കി ബജറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം: പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിലും നവകേരള നിര്‍മ്മിതിക്ക് ഊന്നല്‍ നല്‍കിയും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പുതിയ ബജറ്റില്‍ നവോത്ഥാന നായകന്മാര്‍ക്ക് ആദരം. ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും പരാമര്‍ശിച്ചും ആശാന്റെ ചിന്താവിഷ്ടയായ സീത കവിതയിലെ വരികള്‍ ഉദ്ധരിച്ചും തുടങ്ങിയ ബജറ്റവതരണം അവസാനിപ്പിച്ചതും കുമാരനാശാന്റെ കവിതാ ശകലത്തിലായിരുന്നു.

'നരന് നരന്‍ അശുദ്ധ വസ്തുപോലും, ധരയില്‍ നടപ്പത് തീണ്ടലാണു പോലും' എന്ന കുമാരനാശാന്റെ കവിതയെ ശബരിമല വിഷയത്തില്‍ ഓര്‍മ്മിപ്പിച്ച് ധനമന്ത്രിയുടെ ബജറ്റില്‍ അമ്പലങ്ങളല്ല, ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന ഗുരുവചനത്തെയും ഓര്‍ത്തു. പ്രസംഗത്തില്‍ കുമാരനാശനെ കൊണ്ട് ഓട്ടു കമ്പനിയും ഓട്ടു കമ്പനിയും ശുചിത്വം വളര്‍ത്താന്‍ കേശവന്‍ വൈദ്യരെ കൊണ്ട് സോപ്പു കമ്പനിയും തുടങ്ങാന്‍ ഗുരു ആഹ്വാനം ചെയ്ത കഥയും ബജറ്റില്‍ ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേസമയം ബജറ്റിന്റെ കവര്‍ചിത്രം അയ്യന്‍കാളിയും പഞ്ചമിയുമായിരുന്നു. നവോത്ഥാന ആശയങ്ങള്‍ക്കാണ് സമൂഹം പ്രാധാന്യം കൊടുക്കേണ്ടത് എന്ന് തോമസ് ഐസക് പറഞ്ഞു. ആധുനിക വൈജ്ഞാനീക ലോകത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് അഭ്യസ്ഥവിദ്യരായ കേരളീയ സമൂഹം പെരുമാറണമെന്നും തോമസ് ഐസക് പറഞ്ഞു. ആർപ്പോ ആർത്തവം പരിപാടിയുടെ പോസ്റ്ററിനായി കലാകക്ഷിയിലെ പി എസ് ജയ വരച്ച അയ്യൻകാളിയും പഞ്ചമിയുമാണ് ഇക്കുറി ബജറ്റിന്റെ കവ‍ർചിത്രമായി മാറിയത്.

ആർപ്പോ ആർത്തവം കൊടിയേറ്റ് ചടങ്ങിൽ കൊച്ചി വഞ്ചി സ്ക്വയറിൽ വച്ച് പ്രകാശനം ചെയ്ത ചിത്രം സണ്ണി എം കപിക്കാടിന്റെ നിര്‍ദേശമായിരുന്നു.
ഒരാഴ്ച എടുത്താണ് ജയ ഈ ചിത്രം വരച്ചത്. അയ്യൻകാളിയുടെ തലക്കെട്ടിലെ കസവ് കര ഉള്‍​പ്പെടെ ഒട്ടേറെ മാറ്റങ്ങളോടെയാണ് ചിത്രം പ്രകാശനം ചെയ്തത്.. രണ്ട് ദിവസം കൊണ്ട് സണ്ണി എം കപിക്കാടിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് ജയ ചിത്രം മാറ്റി വെയ്ക്കുകയും ചെയ്തു.

സുപ്രീം കോടതി വിധിയെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണ്ണാവസരമായി ഉപയോഗിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ അരയും തലയും മുറുക്കി ഇറങ്ങി. ഇത് പ്രളയത്തിനു ശേഷം കേരളം നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നുവെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2UpfiPw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages