പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനവും ബി.ജെ.പി. പൊതുസമ്മേളനവും തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനവുമാണ് അദ്ദേഹത്തിന്റെ പരിപാടികൾ. വൈകീട്ട് നാലിന് തിരുവനന്തപുരം എയർ ഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. 4.50-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിക്കും. 5.30-ന് കൊല്ലം കന്റോൺമെൻറ്് ഗ്രൗണ്ടിൽ ബി.ജെ.പി. പൊതുസമ്മേളനത്തിലും പങ്കെടുക്കും. തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങ് രാത്രി 7.15-നാണ്. ക്ഷേത്രദർശനത്തിനുശേഷം എട്ടുമണിക്ക് എയർ ഫോഴ്സ് ടെക്നിക്കൽ ഏരിയയിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും. Content Highlights:pm modi, visit kerala, kollam


from mathrubhumi.latestnews.rssfeed http://bit.ly/2sn2ptk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages