ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്; ടിഡിപി സഖ്യമുണ്ടായാല്‍ തെലുങ്കാന ആവര്‍ത്തിക്കുമോ എന്ന് ഭയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ്; ടിഡിപി സഖ്യമുണ്ടായാല്‍ തെലുങ്കാന ആവര്‍ത്തിക്കുമോ എന്ന് ഭയം

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതോടെ 175 നിയമസഭാ മണ്ഡലങ്ങളിലും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി പ്രതിപക്ഷം ഐക്യം രൂപികരിക്കാനുള്ള ചന്ദ്രബാബു നായിഡുവിന്റെ ശ്രമത്തിനാണ് വിലങ്ങുതടിയായിരിക്കുന്നത്.

തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിഡിപി സഖ്യത്തിന് നേരിട്ട തിരിച്ചടിയാണ് കോണ്‍ഗ്രസിനെ ഇത്തരത്തില്‍ തീരമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ടെന്നാണ് സൂചന.

തെലങ്കാനയിലെ സഖ്യത്തിന് 21 സീറ്റ് മാത്രമാണ് കിട്ടിയത്. കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസിന്റെ 21 സീറ്റ് എന്നത് 19ലേക്ക് ചുരുങ്ങുകയും.15 സീറ്റിലുണ്ടായ ടിഡിപി രണ്ടിലേക്ക് ഒതുങ്ങുകയും ചെയ്തു.



from mangalam.com http://bit.ly/2RZJ140
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages