വിവാഹ സത്കാരത്തിന് അഞ്ചു ലക്ഷം രൂപ മുടക്കിയ ദമ്പതികള്‍ക്ക് കിട്ടിയത് തെര്‍മോകോള്‍ കേക്ക്... അതിഥികളെ കാത്തിരുന്നത് കാലി പ്ലേറ്റുകളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

വിവാഹ സത്കാരത്തിന് അഞ്ചു ലക്ഷം രൂപ മുടക്കിയ ദമ്പതികള്‍ക്ക് കിട്ടിയത് തെര്‍മോകോള്‍ കേക്ക്... അതിഥികളെ കാത്തിരുന്നത് കാലി പ്ലേറ്റുകളും

മനില: വിവാഹവേദിയില്‍ ദമ്പതികളെ സുഹൃത്തുക്കള്‍ പലതരത്തിലും വിഡ്ഢിവേഷം കെട്ടിക്കുന്നത് ഇക്കാലത്ത് ഒരു ട്രെന്‍ഡാണ്. എന്നാല്‍ ഫിലിപ്പീന്‍സിലെ പാസിംഗില്‍ നവദമ്പതികള്‍ക്ക് പണി കൊടുത്തത് കാറ്ററിംഗ് കമ്പനിയാണ്.

അഞ്ചു ലക്ഷം രൂപ (140,000 പെസോസ്) നല്‍കിയാണ് ദമ്പതികളായ ഷൈന്‍ തമയോയും ജോണ്‍ ചെനും കാറ്ററിംഗ് സര്‍വീസ് ഉറപ്പിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് വിരുന്നിനായി എത്തിയ ദമ്പതികള്‍ ഞെട്ടി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പില്‍ ആരും ഭക്ഷണം വിളമ്പിയിട്ടില്ല. അന്വേഷിച്ചപ്പോഴാണ് കാറ്ററിംഗ് യൂണിറ്റ് ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ എല്ലാം ഇടപെട്ട് നഗരത്തിലെ റെസ്‌റ്റോറന്റുകളില്‍ നിന്നും നൂഡില്‍സ് ഓര്‍ഡര്‍ ചെയ്ത് വിളമ്പി. ട്രെകളില്‍ കൊണ്ടുനടന്നാണ് വിളമ്പി കൊടുത്തത്.

അതുകൊണ്ടും തീര്‍ന്നില്ല കാറ്ററിംഗ് കമ്പനിയുടെ പണി. ദമ്പതികള്‍ പരസ്പരം മധുരം നുകര്‍ന്ന് പുതുജീവിതത്തിലേക്ക് കടക്കുന്നത് കേക്ക് മുറിച്ച് പങ്കുവച്ചാണ്. വേദിയില്‍ അലങ്കരിച്ചുവച്ചിരുന്ന കേക്ക് മുറിക്കുന്നതിനായി കത്തിവച്ച ദമ്പതികള്‍ വീണ്ടും ഞെട്ടി. കേക്കിന്റെ ഉള്ളില്‍ മുഴുവന്‍ തെര്‍മോകോള്‍. ചില്ലുപാത്രങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പൊട്ടലില്ലാതെ സൂക്ഷിക്കുന്ന അതേ തെര്‍മോകോള്‍.

ഇതുകൂടി കണ്ടതോടെ വധുവിന് സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെട്ടു. വേദിയില്‍ നിന്ന് പൊട്ടിക്കരഞ്ഞ അവളെ ആശ്വസിച്ചശേഷം ദമ്പതികള്‍ അന്നു രാത്രി തന്നെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം അലമ്പാക്കിയ കമ്പനി ഇനി നിയമ നടപടി നേരിടും.



from mangalam.com http://bit.ly/2FfOpcs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages