മുംബൈ: ആഴ്ചയുടെ ആദ്യദിനമായ ഇന്ന് ഓഹരി സൂചികയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിക്കുമ്പോൾ നിഫ്റ്റിയിൽ നേരിയ ഇടിവുണ്ടെങ്കിലും 10,900 പോയന്റിന് മുകളിലാണ്. സെൻസെക്സ് 30.57 പോയന്റ് ഉയർന്ന് 36,417.18 എന്ന നിലയിലും നിഫ്റ്റി 0.40 പോയിന്റ് താഴ്ന്ന് 10,906.60 എന്ന നിലയിലുമാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 386 ഓഹരികൾ നേട്ടവും 448 ഓഹരികൾ ഇടിവും രേഖപ്പെടുത്തിയപ്പോൾ 56 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി, ഇൻഫോസിസ്, ആർഐഎൽ എന്നിവയുടെ ഓഹരികൾ നേട്ടത്തിലും, വിപ്രോ, എൽ ആൻഡ് ടി, ഐഒസി, ബിപിസിഎൽ, ടിസിഎസ്, ജെറ്റ് എയർവേയ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക് ഡിസിബി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. Content Highlights: Stock Market
from mathrubhumi.latestnews.rssfeed http://bit.ly/2CJgkif
via
IFTTT
No comments:
Post a Comment