സഭയും ഗവർണറും കുഴങ്ങി; കീറാമുട്ടിയായി ‘കിനൻത്രോപോമെട്രി’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

സഭയും ഗവർണറും കുഴങ്ങി; കീറാമുട്ടിയായി ‘കിനൻത്രോപോമെട്രി’

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിയ കേന്ദ്രങ്ങളെ ശശിതരൂർ ബാധിച്ചോ എന്ന് നിയമസഭ സംശയിച്ചുപോയി. തരൂർ ശൈലിയിൽ, കടിച്ചാൽപ്പൊട്ടാത്ത ഇംഗ്ലീഷ് വാക്കിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം കുടുങ്ങി -'കിനൻത്രോപോമെട്രി'. കിനൻ... കിനന്തോ... കിനകിനന്തോ... ഗവർണർ ആ വാക്കുവായിക്കാൻ വല്ലാതെ ആയാസപ്പെട്ടു. കസേരയിൽനിന്ന് എഴുന്നേറ്റ് ഗവർണറെ സഹായിക്കാൻ ശ്രമിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നിസ്സഹായനായി. എന്താണ് കവി ഉദ്ദേശിച്ചതെന്നറിയാതെ സഭാംഗങ്ങൾ അന്തംവിട്ടിരുന്നു. സംഗതിയെപ്പറ്റി കായികമന്ത്രി (ഇ.പി. ജയരാജൻ) വിശദീകരിക്കുമെന്ന് ഗവർണർ ഒരു ചെറുചിരിയോടെ പറഞ്ഞു. അതോടെ സഭയാകെ കൂട്ടച്ചിരിയിലമർന്നു. കായികവകുപ്പിന്റെ പദ്ധതികളുടെ കൂട്ടത്തിലാണ് ഈ വാക്ക് കടന്നുവന്നത്. മലയാളത്തിലുള്ള പദ്ധതികളുടെ പേരുകൾ വായിച്ചൊപ്പിച്ച് തളർന്നപ്പോഴാണ് ഗവർണർക്ക് മുന്നിൽ 'കിനൻത്രോപോമെട്രി' എത്തിയത്. സ്കൂൾതലത്തിൽനിന്ന് കായികപ്രതിഭകളെ കണ്ടെത്തുന്നതിന് കായികവകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് 'കിനൻത്രോപോമെട്രി' തത്ത്വം പ്രയോഗിക്കുമെന്നാണ് പരാമർശം. വ്യക്തിയുടെ ശാരീരികഘടനയും ക്ഷമതയുമൊക്കെ വിലയിരുത്തി അനുയോജ്യമായ കായികയിനം തിരഞ്ഞെടുക്കുന്നതാണ് ഈ തത്ത്വം. എന്നാൽ, വാക്കല്ലാതെ വിശദീകരണം നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. പ്രസംഗം അവസാനിച്ചപ്പോൾ പലരും ഈ സംഗതിയെപ്പറ്റി ഇ.പി. ജയരാജനോട് ചോദിക്കുന്നുണ്ടായിരുന്നു. ഇത്തവണ നയപ്രഖ്യാപനപ്രസംഗം ഒരുമണിക്കൂർ 35 മിനിറ്റേ നീണ്ടുനിന്നുള്ളൂ. രണ്ടേമുക്കാൽ മണിക്കൂർവരെ സദാശിവം തന്നെ നയപ്രഖ്യാപനപ്രസംഗം നടത്തിയിട്ടുണ്ട്. Content Highlights:Thiruvananthapuram Governor Speech Niyamasabha


from mathrubhumi.latestnews.rssfeed http://bit.ly/2FRtOfu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages