ഒരിടത്ത് കല്യാണഘോഷം മറ്റൊരിടത്ത് പാര്‍ട്ടിയോഗം; ഓടിനടന്ന് കൂറുതെളിയിച്ച് ഒരു എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ഒരിടത്ത് കല്യാണഘോഷം മറ്റൊരിടത്ത് പാര്‍ട്ടിയോഗം; ഓടിനടന്ന് കൂറുതെളിയിച്ച് ഒരു എംഎല്‍എ

ബെംഗളൂരു: സർക്കാരിനെ അട്ടിമറിക്കാൻ കർണാടകത്തിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ ഒരു കോൺഗ്രസ് എംഎൽഎയുടെ ആത്മാർഥതയാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. തന്റെ മകളുടെ കല്യാണ ചടങ്ങിൽനിന്നാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലേക്ക് ഹയിരക്കരൂർ എംഎൽഎ ബി.സി പാട്ടീൽ എത്തിയത്. ഒരേ സമയം മന്ത്രിപദവി കിട്ടാത്തതിലുള്ള അസംതൃപ്തി പ്രകടിപ്പിക്കുയും അതേപോലെ പാർട്ടി കൂറും തെളിയിക്കുകയായിരുന്നു ബി. സി പാട്ടീൽ. കല്യാണച്ചടങ്ങിനായി അലങ്കരിച്ച കാറിലായിരുന്നു എംഎൽഎയുടെ യോഗത്തിലേക്കുള്ള വരവ്.യോഗത്തിൽ ഒരു മണിക്കൂർ ചിലവഴിച്ച ശേഷം കല്യാണ വിരുന്ന് നടക്കുന്ന സ്ഥലത്തേയ്ക്ക് അദ്ദേഹം മടങ്ങുകയും ചെയ്തു. ഒരു എംഎൽഎ എന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കേണ്ടത് തന്റെ ഉത്തരവാദിത്വമായതിനാലാണ് മകളുടെ കല്യാണ ദിവസമായിട്ടും എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കല്യാണ വിരുന്ന് നടക്കുന്നതിനാലാണ് വേഗത്തിൽ മടങ്ങുന്നതെന്നും ഇതുവരെ ബിജെപിയിൽനിന്ന് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. നേരത്തെ തന്നെ ബി.സി പാട്ടീൽ മന്ത്രിസ്ഥാനത്തിന് അവകാശമുന്നയിച്ചിരുന്നു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിലും തന്നെ ഉൾപ്പെടുത്താത്തതിലുള്ള അസംതൃപ്തി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകളും ഇക്കാര്യത്തിലുള്ള നീരസം പാർട്ടിയെ അറിയിച്ചിരുന്നു. 80 കോൺഗ്രസ് എംഎൽഎമാരിൽ 76 പേർ വെള്ളിയാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. നാല് എംഎൽഎമാരാണ് വിപ്പ് ലംഘിച്ച് കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. രണ്ടുപേർ അസൗകര്യങ്ങൾ കാട്ടി കത്ത് നൽകിയിരുന്നു. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ബി.സി പാട്ടീലിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് എംഎൽഎമാർ തീരുമാനിച്ചിരുന്നതെങ്കിലും വിധാൻസൗധയിൽനിന്ന് എംഎൽഎമാരെ നേരെ ഈഗിൾട്ടൺ റിസോട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. Content Highlights:Karnataka, Congress MLA, BC Patil


from mathrubhumi.latestnews.rssfeed http://bit.ly/2W6e5yn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages