'മോഡി എന്നെ അധിക്ഷേപിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തെ ആലിംഗനം ചെയ്യാനാണ് തോന്നുന്നത്'; മോഡിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

'മോഡി എന്നെ അധിക്ഷേപിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തെ ആലിംഗനം ചെയ്യാനാണ് തോന്നുന്നത്'; മോഡിയുടെ പരിഹാസത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: കോണ്‍ഗ്രസിനെയും തന്നെയും കടന്നാക്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആര്‍.എസ്.എസിനും മറുപടിയുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ എതിരാളികള്‍ നടത്തുന്ന അധിക്ഷേപങ്ങളെ നല്ല സമ്മാനമായാണ് താന്‍ കാണുന്നതെന്ന് ഭുവനേശ്വറില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

'ബി.ജെ.പിയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും കിട്ടുന്ന അധിക്ഷേപങ്ങളാണ് ഏറ്റവും നല്ല കാര്യങ്ങള്‍. അവരുടെ പരിഹാസത്തെ താന്‍ അനുഗ്രഹമായാണ് കാണുന്നത്. മോഡി തന്നെ അധിക്ഷേപിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തെ ആലിംഗനം ചെയ്യാനാണ് തോന്നുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ് അദ്ദേഹത്തിന് ദേഷ്യം. അത് തനിക്ക് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ, തനിക്ക് അദ്ദേഹത്തോട് ദേഷ്യമൊന്നുമില്ല. അതാണ് തങ്ങളുടെ മാതൃക. ഞങ്ങള്‍ക്ക് ജനങ്ങളെ വെറുക്കാന്‍ കഴിയില്ല'- ഒഡീഷ ഡയലോഗില്‍ രാഹുല്‍ പറയുന്നു.

ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും വധിക്കപ്പെട്ട സാഹചര്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'വെറുപ്പില്‍ നിന്ന് ഒന്നും നേടാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം' എന്നായിരുന്നു മറുപടി.

നരേന്ദ്ര മോഡിയുടെ മന്ത്രിസഭയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന വിമര്‍ശനവും രാഹുല്‍ ഉയര്‍ത്തി. ഡല്‍ഹിയില്‍ മന്ത്രിമാര്‍ ആയിരിക്കുന്നവര്‍ നാഗ്പൂരില്‍ നിന്നും നേരിട്ട് നിയമിക്കുന്ന സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഓഫീസര്‍മാരാണെന്നും രാഹുല്‍ പരിഹസിച്ചു.



from mangalam.com http://bit.ly/2B3ayYt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages