തിരുവനന്തുപരം: വനിതാ മതിലുയരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജി. സുകുമാരന്‍ നായരല്ല എന്‍.എസ്.എസ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു.
സുകുമാരന്‍ നായര്‍ മാത്രമാണ് വനിതാ മതിലില്‍ പങ്കെടുക്കാത്തത്. സുകുമാരന്‍ നായരുടെ കല്‍പ്പന അവസാന വാക്കായിരുന്ന കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല ജാതി പറഞ്ഞു പദവികള്‍ നേടിയ നേതാവാണ്. ബി.ജെ.പി തനിക്കെതിരെ തറവേലയാണ് കാണിക്കുന്നത്. സി.പി.എം നന്ദി കാണിക്കുമെന്ന പ്രതീക്ഷയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെ ദേശീയപാതയില്‍ 620 കിലോമീറ്ററാണ് വനിതാ മതില്‍ ഉയരുന്നത്. 50 ലക്ഷം പേര്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മൂന്ന് മണിക്ക് വനിതകള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ റോഡിന്റെ ഇടതുവശത്താണ് വനിതാ മതില്‍. കാസര്‍ഗോഡ് മന്ത്രി കെ.കെ ഷൈലജ ആദ്യ കണ്ണിയാകും. തിരുവനന്തപുരത്ത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമാകും. മതിലിന് അഭിമുഖമായി പുരുഷന്‍മാരും അണിനിരക്കും. 15 മിനിറ്റ് നേരമാണ് വനിതാ മതില്‍. തുടര്‍ന്ന് പൊതുസമ്മേളനങ്ങള്‍ നടക്കും.
from mangalam.com http://bit.ly/2EWnZwh
via IFTTT
No comments:
Post a Comment