കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ കയ്യാങ്കളി; ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ കയ്യാങ്കളി; ഐ ഗ്രൂപ്പ് യോഗം ബഹിഷ്‌കരിച്ചു

ബത്തേരി: കെ.എസ്.യു സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. ബ്ലോക്ക് കമ്മിറ്റികൾ അകാരണമായി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് യോഗം ബഹിഷ്കരിച്ചു. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ ആണ് ദ്വിദിന ക്യാമ്പ് നടക്കുന്നത്. കെ.ടി ജലീൽ, ജി സുധാകരൻ എന്നിവരുടെ ബന്ധു നിയമനം, യൂണിവേഴ്സിറ്റികളിലെ ഭരണസ്തംഭനം തുടങ്ങിയ വിഷയങ്ങളിൽ സമരത്തിന് നേതൃത്വം നൽകാൻ കെ.എസ്.യുവിന് സാധിക്കാത്തത് സംസ്ഥാന അധ്യക്ഷന്റെ പരാജയം ആണ് എന്ന് ആരോപണം ഉണ്ടായി. കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു ദേശീയ സെക്രട്ടറി നാഗേഷ് കരിയപ്പയുടെ സാന്നിധ്യത്തിലാണ് ചേരി തിരിഞ്ഞുള്ള രൂക്ഷമായ കയ്യാങ്കളിയും വാക്പോരും നടന്നത്. കേരളത്തിൽ 140 ബ്ലോക്ക് കമ്മിറ്റികളും പ്രഖ്യാപിക്കാതെ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഐ വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവ് ബഹിഷ്കരിച്ചു. content highlights:KSU,state camp, Wayanad


from mathrubhumi.latestnews.rssfeed http://bit.ly/2RxS5Oh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages