ചണ്ഡിഗഢ്: വീട്ടിലെത്തിച്ച പിസ തണുത്തുപോയതിന്റെ പേരില്‍ ഡെലിവറി ബോയിയെ ആക്രമിച്ച നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍. പഞ്ചാബിലെ ചണ്ഡിഗഢിനു സമീപം ഖരാറിലാണ് സംഭവം. തണുത്ത പോയ പിസയുടെ പേരില്‍ ഡെലിവറിക്കെത്തിയ ആളുമായി തര്‍ക്കിച്ച വിദ്യാര്‍ത്ഥി അയാളെ വെടിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സനം സേത്തി എന്നയാളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. ഖരാരിലെ ഡൊമിനോ ഔട്ട്‌ലെറ്റില്‍ വിളിച്ചാണ് ഇയാള്‍ രണ്ട് പിസയ്ക്കും ചീസ് ബ്രെഡിനും ഓര്‍ഡര്‍ കൊടുത്തത്. 20 മിനിറ്റ് വൈകി പിസയെത്തി. എന്നാല്‍ ഇയാള്‍ വീണ്ടും ഔട്ട്‌ലെറ്റിലേക്ക് വിളിച്ചു ഡെലിവറി ബോയിയെ വരുത്തിയ ശേഷം പിസ തണുത്തുപോയെന്നും പണം നല്‍കില്ലെന്നും അറിയിച്ചു. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സേത്തി വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
സേത്തി ഡെലിവറി ബോയിയെ അസഭ്യം പറയുകയും ഔട്ട്‌ലെറ്റ് മാനേജര്‍ ജസ്ബീറിനെ വിളിച്ച് തന്റെ അടുക്കല്‍ എത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ അയാള്‍ വരാന്‍ വിസമ്മതിച്ചതോടെ അയാളെയും ഫോണിലൂടെ അസഭ്യം പറഞ്ഞു. പിന്നീട് മറ്റു രണ്ട് ജീവനക്കാര്‍ക്കൊപ്പം സേത്തിയുടെ താമസസ്ഥലത്തെത്തിയെങ്കിലും തോക്കുമായാണ് അയാള്‍ നേരിട്ടത്.
പഞ്ചാബിലെ ഫാസില്‍ക സ്വദേശികയാണ് സേത്തി. ഇയാളില്‍ നിന്നും ലൈസന്‍സുള്ള തോക്കും പോലീസ് പിടിച്ചെടുത്തു.
from mangalam.com http://bit.ly/2TcaOLW
via IFTTT
No comments:
Post a Comment