രാഹുലിന്റെ വാഗ്ദാനം ചില പ്രത്യേക ദിവസങ്ങളില്‍ ഇന്ത്യയിലെ എല്ലാ പുരുഷന്മാര്‍ക്കും സൗജന്യ ലൈംഗികത ; കോണ്‍ഗ്രസ് അദ്ധ്യക്ഷനെ വിമര്‍ശിച്ച എഴുത്തുകാരിയുടെ പോസ്റ്റ് വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

രാഹുലിന്റെ വാഗ്ദാനം ചില പ്രത്യേക ദിവസങ്ങളില്‍ ഇന്ത്യയിലെ എല്ലാ പുരുഷന്മാര്‍ക്കും സൗജന്യ ലൈംഗികത ; കോണ്‍ഗ്രസ് അദ്ധ്യക്ഷനെ വിമര്‍ശിച്ച എഴുത്തുകാരിയുടെ പോസ്റ്റ് വിവാദത്തില്‍

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും. തുടങ്ങിയ വാഗ്ദാനങ്ങള്‍ക്ക് രാഹുലിനെതിരേ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മധു കിശ്വാര്‍ നടത്തിയ പ്രതികരണം വന്‍ വിവാദമുണ്ടാക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ എല്ലാ പുരുഷന്മാര്‍ക്കും സൗജന്യ ലൈംഗികത വാഗ്ദാനം ചെയ്യുമെന്ന മധുകിശ്വാറിന്റെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളിലൂടെ അനേകരെയാണ് ചൊടിപ്പിച്ചത്.

കോൺഗ്രസ് വാഗ്ദാനത്തെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി മധുവിന്റെ വിവാദപരാമർശത്തിന് നിരവധി പേരാണ് മറുപടിയുമായി രോഷത്തോടെ രംഗത്തെത്തിയത്. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരി വിതരണം ഉറപ്പുവരുത്തുന്ന ഭക്ഷ്യസുരക്ഷ ബില്ലിനെപ്പറ്റിയുള്ള പോസ്റ്റിനു 'ഒരു വർഷത്തിലെ നിശ്ചിത ദിവസങ്ങൾ രാജ്യത്തെ എല്ലാ പുരുഷന്മാർക്കും സൗജന്യ ലൈംഗികത, രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നതിനായി കാത്തിരിക്കുക' എന്നായിരുന്നു മധുവിന്റെ വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൻ പ്രചാരണം നേടിയ മാധുകിശ്വറിന്റെ പ്രതികരണത്തിനെതിരെ വൻ വിമർശനങ്ങളാണ് ഇതിനോടകം ഉയർ‌ന്നിട്ടുള്ളത്. അഭിപ്രായത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും. വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പരിഗണന പാര്‍ട്ടിയില്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് പണച്ചെലവില്ലാതെ മികച്ച വിദ്യാഭ്യാസ സംവിധാനം ഉണ്ടാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിൽ ഉൾ‌പ്പെടെ നടത്തിയ പ്രസംഗങ്ങളിൽ സൂചിപ്പിച്ചിരുന്നു. പ്രഖ്യാപനങ്ങൾ ട്വിറ്ററിലുൾപ്പെ ചർച്ചകൾക്ക് വഴിവയ്ക്കുന്നതിനിടെയാണ് മാധു കിശ്വര്‍ ട്വിറ്റുമായി രംഗത്തെത്തുന്നത്.



from mangalam.com http://bit.ly/2MGaHpj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages