ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന സംവരണ നിയമത്തിലെ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി സ്‌റ്റേ നല്‍കിയില്ല. അതേസമയം സംവരണത്തിനെതിരെയുല്‌ള ഹര്‍ജികള്‍ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു.
ഹര്‍ജ്ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇതില്‍ മറുപടി ലഭിച്ചതിന് ശേഷം ഹര്‍ജികള്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തീക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാളിറ്റി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വാര്‍ഷിക വരുമാനത്തില്‍ എട്ടു ലക്ഷത്തിന് താഴെയുള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തീക സംവരണ ബില്‍. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അതേസമയം, ഇത് 10 ശതമാനം ഉയര്‍ത്തി 60 ശതമാനത്തില്‍ എത്തിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് എന്നാണ് ഹര്‍ജ്ജിക്കാരന്റെ വാദം.
ഇതിന് പുറമെ സാമ്പത്തീക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ഉന്നയിച്ചായിരുന്നു ഹര്‍ജ്ജി.
from mangalam.com http://bit.ly/2RR0wUX
via IFTTT
No comments:
Post a Comment