തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച പ്രതിയെ തിരഞ്ഞ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസംസ്ഥാന സെക്രട്ടറി എ. റഹിം. അത് പ്രതിയെ പിടിക്കണമെന്ന ഉദ്ദേശമായിരുന്നില്ലെന്നും, ചൈത്ര തെരേസ ജോണിന്റെ റെയ്ഡ് പ്രശസ്തിക്കു വേണ്ടിയായിരുന്നുവെന്നും എ. റഹിം ആരോപിച്ചു.
അവര്‍ ഷോ ഓഫിന് വേണ്ടി മാത്രമാണ് പാര്‍ട്ടി ഓഫീസില്‍ കയറിയത. ഇതിനു പിന്നില്‍ പിആര്‍ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദേഹം ആരോപണം ഉയര്‍ത്തി. ഉത്തമ ബോധ്യമുണ്ടെങ്കിലേ കയറാന്‍ പാടുള്ളു. ഇനി ഉത്തമ ബോധ്യമുണ്ടെങ്കില്‍ അടച്ചിട്ട മുറി തുറന്നു നോക്കണ്ടേ. ഇത് വെറുതെ കയറുന്നു, തിരച്ചില്‍ നടത്താതെ ഇറങ്ങിപ്പോകുന്നു. എന്നിട്ട് ഓഫീസ് റെയ്ഡ് ചെയ്‌തെന്ന് പറയുന്നു. അത് പൊലിപ്പിക്കാന്‍ വേണ്ടി ചികിത്സയിലായിരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി തടയുന്നത് വരെ വാര്‍ത്തയാകുന്നുവെന്നും റഹിം പറഞ്ഞു. റെയ്ഡിനു പിന്നാലെ ആ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതല്ല, ആദിത്യ ഐപിഎസ് തിരിച്ചു വന്നതുകൊണ്ടാണ് ഒഴിയേണ്ടി വന്നതെന്നും റഹിം പറഞ്ഞു.
from mangalam.com http://bit.ly/2SbUWM5
via IFTTT
No comments:
Post a Comment