നാട്ടിലേക്ക് മടങ്ങിയാല്‍ സൈന്യം കൊന്നു കുഴിച്ചുമൂടും ; ചതിച്ചു കൊല്ലാന്‍ ഐഎസ്‌ഐ പ്‌ളാനിട്ടിരിക്കുന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ ; സൗദിയിലെ ഖാഷോഗിയുടെ വിധി വരുമെന്ന് പേടിച്ചു സിദ്ദിഖി കഴിയുന്നത് പാരീസില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

നാട്ടിലേക്ക് മടങ്ങിയാല്‍ സൈന്യം കൊന്നു കുഴിച്ചുമൂടും ; ചതിച്ചു കൊല്ലാന്‍ ഐഎസ്‌ഐ പ്‌ളാനിട്ടിരിക്കുന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ ; സൗദിയിലെ ഖാഷോഗിയുടെ വിധി വരുമെന്ന് പേടിച്ചു സിദ്ദിഖി കഴിയുന്നത് പാരീസില്‍

കഴിഞ്ഞ വര്‍ഷമാണ് താഹാ സിദ്ദിഖി ഒരു തട്ടിക്കൊണ്ടു പോകല്‍ ശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. പാകിസ്താനിലേക്ക് തിരിച്ചുപോയാല്‍ തുര്‍ക്കി എംബസിയില്‍ മരണമടഞ്ഞ ഖാഷോഗിയുടെ വിധി തനിക്കുണ്ടാകുമെന്ന് ഭയന്ന് സിദ്ദിഖി ജീവിക്കുന്നത് പാരീസില്‍. പാകിസ്താന്‍ വേട്ടയാടുന്നു മാധ്യമപ്രവര്‍ത്തകന്‍ താഹാ സിദ്ദിഖി ഭാര്യയ്ക്കും മകനുമൊപ്പം യൂറോപ്പില്‍ പ്രവാസിജീവിതം നയിക്കുന്നു.

പാകിസ്താനില്‍ മാധ്യമങ്ങള്‍ നിശബ്ദമാക്കപ്പെടുന്നതിന്റെ സാക്ഷ്യമാണ് തനിക്ക് നേരെ നടക്കുന്ന ആക്രമണമെന്ന് സിദ്ദിഖി പറയുന്നു. പാകിസ്താനിലേക്ക് മടങ്ങിപ്പോയാല്‍ അപകടമാണെന്നും തല കാണില്ലെന്നും തനിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണെന്നു കഴിഞ്ഞ ദിവസം ദി വാഷിംഗ്ടണ്‍ പോസ്റ്റില്‍ സിദ്ദിഖ് എഴുതി. പിറന്ന നാട്ടില്‍ പോയിട്ട് ഈ രാജ്യവുമായി സൗഹാര്‍ദ്ദം പുലര്‍ത്തുന്ന പാക് എംബസികള്‍ ഉള്ള രാജ്യത്ത് പോലും പോകാന്‍ സിദ്ദിഖി ഭയപ്പെടുകയാണ്.

സൗദിരാജവംശത്തിനെതിരേ എഴുതി ചതിച്ച് കൊലചെയ്യപ്പെട്ട ഖാഷോഗിയുടെ അനുഭവം തനിക്കുണ്ടാകുമെന്നാണ് സിദ്ദിഖി ഭയപ്പെടുന്നത്. 2018 ഒക്‌ടോബര്‍ 2 ന് ഇസ്താംബൂളില്‍ വെച്ചായിരുന്നു ഖാഷോഗി കൊല്ലപ്പെട്ടത്. സൗദി രാജകുമാരന്‍ സല്‍മാന്റെ അധീനതയിലുള്ള 15 അംഗ ടീം തുര്‍ക്കിയിലെ സൗദി എംബസിയ്ക്കുള്ളില്‍ ഇട്ട് ഖാഷോഗിയെ വധിക്കുകയായിരുന്നു എന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ നടത്തുന്ന പാക് സൈനിക നടപടികള്‍ക്കെതിരേ നിരന്തരം എഴുതുന്നയാളാണ് സിദ്ദിഖി. വര്‍ഷങ്ങളോളം സൈന്യം തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് പറഞ്ഞ സിദ്ദിഖി കഴിഞ്ഞ ജനുവരിയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്നതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതോടെയാണ് രാജ്യം വിട്ടത്. 'നീ നിന്നെക്കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്' എന്ന് ആക്രോശിച്ചു കൊണ്ട് ആയുധധാരിയായ ഒരു മനുഷ്യന്‍ അടുത്തു കൂടുകയായിരുന്നു.

അടുത്തിടെ പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ വീട്ടിലേക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അത് ചതിപ്രയോഗമാണെന്നാണ് വിവരം നല്‍കിയിരിക്കുന്നത്. അതേമസയം താന്‍ പുറത്തായാലും പാകിസ്താനില്‍ നടക്കുന്നതിനെതിരേ ശബ്ദമുയര്‍ത്തുമെന്ന് ഇയാള്‍ പറയുന്നു. അനേകം ഫ്രീലാന്‍സിംഗ് പ്രൊജക്ടുകളുടെ ഭാഗമായ സിദ്ദിഖി ''തിംഗ്‌സ് ആര്‍ ഡിഫിക്കല്‍റ്റ്'' എന്ന പേരില്‍ ഒരു പുസ്തകരചനയിലാണ്. ഒരു കണ്‍സള്‍ട്ടന്‍സി തുടങ്ങിയിരിക്കുന്ന സിദ്ദിഖി ഈ മാസം തൊട്ട് പാരീസിലെ സയന്‍സ് പോ സര്‍വകലാശാലയില്‍ ജര്‍ണലിസം പഠിപ്പിക്കാന്‍ ആരംഭിക്കും.



from mangalam.com http://bit.ly/2FjsMIY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages