തിരുവനന്തപുരം: കാവേരി നദീജല കേസ് കൈകാര്യം ചെയ്തതില്‍ അബദ്ധം പറ്റിയെന്ന് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞാല്‍ മലബാറിലെ കുടിവെള്ള ക്ഷാമം രൂക്ഷമാകും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
കുടിവെള്ളത്തിന് പ്രധാന്യം നല്‍കണമെന്നായിരുന്നു കാവേരി ട്രൈബ്യൂണല്‍ വിധി. കര്‍ണാടകത്തില്‍ ഉത്ഭവിച്ച കാവേരി നദി വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിലൂടെ കുറ്റ്യാടി പുഴയിലെത്തുന്ന വെള്ളം വൈദ്യുതിക്കായി ഉപയോഗിക്കുന്നുവെന്ന സത്യവാങ്ങ്മൂലം അനുസരിച്ചാണ് കേരളത്തിന്റെ അളവ് കുറച്ചത്. കേരളത്തിനുള്ള വെള്ളം എട്ട് ടിഎംസിയില്‍ നിന്നും 0.8 ടിഎംസിയിലേക്കാണ് ചുരുക്കിയിരിക്കുന്നത്.
വൈദ്യുതി ഉണ്ടാക്കിയ ശേഷം അതേവെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നുവെന്ന് സംസ്ഥാനത്തിന് കോടതിയെ ബോധ്യപ്പെടുത്താനായില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടുത്തയാഴ്ച ഉന്നതതല യോഗം ചേരും. മലബാര്‍ മേഖലയില്‍ വന്‍പ്രതിസന്ധിക്കാണ് കാരണമാകുക.
from mangalam.com http://bit.ly/2HAntXQ
via IFTTT
No comments:
Post a Comment