കാന്‍സര്‍ എന്ന മാരക രോഗം പിടിപെട്ട പ്രണയിനിയെ വിവാഹം ചെയ്ത് അവള്‍ക്കൊപ്പം നിന്ന നിലമ്പൂര്‍ സ്വദേശി സച്ചിന്‍്‌റെ ജീവിതം ഏറെ ചര്‍ച്ചയായിരുന്നു. പ്രണയിനിക്ക് കാന്‍സര്‍ ആണെന്നറിഞ്ഞും അവളെ വിവാഹം ചെയ്തു, പഠനം ഉപേക്ഷിച്ച് ഭവ്യയുടെ ചികിത്സാ ചിലവിനായി ടൈല്‍ പണിക്ക് പോയി. കംപ്യൂട്ടര്‍ പഠനത്തിന് എത്തയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പിന്നീടാണ് ഭവ്യയ്ക്ക് ആ കൊലയാളി രോഗമാണെന്ന് മനസിലാകുന്നത്. എന്നാല്‍ അവെളെ വിവാഹം ചെയ്ത് ഒപ്പം നില്‍ക്കുകയാണ് സച്ചിന്‍ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതിയായിരുന്നു വിവാഹം.
ഇപ്പോള്‍ തന്റെ പുതിയ കുറിപ്പിലൂടെ സന്തോഷകരമായ ഒരു വിവരമാണ് സച്ചിന്‍ പങ്കു വെച്ചിരിക്കുന്നത്. ഒപ്പം കുറച്ച് ദുഖകരമായ കാര്യങ്ങളും.
സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
പ്രിയപ്പെട്ട സ്‌നേഹിതരെ...
ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നു..
ഇന്നലെ ഡോക്ടര്‍ വി.പി. ഗംഗാധരന്‍ സാറിനെ കണ്ടിരുന്നു., 12 ആം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസള്‍ട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകള്‍ ആണ് കേള്‍ക്കാന്‍ പറ്റിയത്.. ഭവ്യക്ക് ഇപ്പോള്‍ വന്ന അസുഖം നോര്‍മല്‍ ആയിരിക്കുന്നു.. 14ലോ16 കീമോയില്‍ നിര്‍ത്താന്‍ ചാന്‍സ് ഉണ്ട്. അതുകഴിഞ്ഞാല്‍ മരുന്നാണ് എന്നു തോന്നുന്നു..
5 കൊല്ലത്തിനുള്ളില്‍ അസുഖം വരാതെ നോക്കണം വന്നാല്‍.
ജീവിതകാലം മുഴുവനും ട്രീറ്റ്‌മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീര്‍ന്നപോലെ.. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ..., ഒന്നു പൊട്ടി കരയണം എന്നുണ്ട്., എന്തിനാണെന്ന് ചോദിച്ചാല്‍ ആരോടൊക്കെയ നന്ദിപറയുക... ഒരുപാട് പേരോട് കടപ്പാട് ഇന്‍ഡ് സഹായിച്ച, പ്രാര്‍ത്ഥിച്ച എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും..
ഇതിനിടയില്‍ എന്റെ വീടിന്റെ അടിയാധാരവും, പാസ്ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രെസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു... ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്. അവരുടെയിടയില്‍ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുന്‍പില്‍ നല്ലപ്പുള്ള ചമഞ്ഞു നില്‍ക്കണമെന്ന് കരുതരുത്.., ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല.. പാടത്തു പണിയെടുത്താല്‍ വരമ്പതു കൂലികിട്ടും. തീര്‍ച്ച.
സഹായിച്ചില്ലങ്കിലും.. ഉപദ്രവിക്കരുത്...
from mangalam.com http://bit.ly/2SJxAul
via IFTTT
No comments:
Post a Comment