ചെന്നൈ: സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണൻ (69) അന്തരിച്ചു. ഒരു വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി, ഗോഡ്ഫാദർ, കിലുക്കാംപെട്ടി, മഴവിൽകൂടാരം തുടങ്ങിയവയാണ് ബാലകൃഷ്ണൻ ഗാനങ്ങൾ ഒരുക്കിയ ചിത്രങ്ങൾ. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയയായ ബാലകൃഷ്ണൻ പഠനശേഷമാണ് സിനിമയിൽ അവസരം തേടി ചെന്നൈയിലേയ്ക്ക് മാറിയത്. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്ന് വെസ്റ്റേൺ ഗിറ്റാറിൽ മികച്ച വിദ്യാർഥിക്കുള്ള അവാർഡ് നേടിയിരുന്നു. ഗുണ സിങ്, രാജൻ-നാഗേന്ദ്ര എന്നിവരുടെസഹായി ആയിട്ടായിരുന്നു തുടക്കം. ഇളയരാജയുടെ സംഗീത സംവിധാനത്തിൽ വെസ്റ്റേൺ ഗിറ്റാർ വായിച്ചിട്ടുണ്ട്. ഫാസിലിന്റെ ശുപാർശ പ്രകാരമാണ് സിദ്ധിഖ് ലാലിന്റെ അടുക്കലെത്തുന്നത്. ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീവത്സൻ, വിമൽ ശങ്കർ. Content Highlights :music director S balakrishnan dies,in harihar nagar, godfather, vietnam colony
from mathrubhumi.latestnews.rssfeed http://bit.ly/2FwnsCd
via
IFTTT
No comments:
Post a Comment