മണ്ഡലത്തിലെ ജനകീയരായ മൂന്ന് നേതാക്കളെ കണ്ടെത്താന്‍ സര്‍വേ ; സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ 'പീപ്പിള്‍സ് പള്‍സ്' ; ‘നമോ ആപ്പ്’ ബിജെപി എംപി മാര്‍ക്ക് ‘ആപ്പാ’യി മാറുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

മണ്ഡലത്തിലെ ജനകീയരായ മൂന്ന് നേതാക്കളെ കണ്ടെത്താന്‍ സര്‍വേ ; സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ 'പീപ്പിള്‍സ് പള്‍സ്' ; ‘നമോ ആപ്പ്’ ബിജെപി എംപി മാര്‍ക്ക് ‘ആപ്പാ’യി മാറുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ പണി കിട്ടുമോ എന്ന് ബിജെപി എംപിമാര്‍ക്ക് ആശങ്കപ്പെടാന്‍ കാരണവുമായി നരേന്ദ്രമോഡിയുടെ നമോ ആപ്പ് സര്‍വേ. മണ്ഡലത്തിലെ ഏറ്റവും ജനകീയരായ മൂന്ന് പാര്‍ട്ടി നേതാക്കളെ കണ്ടെത്താന്‍ നടത്തുന്ന സര്‍വേ നിലവിലെ പല എംപി മാര്‍ക്കും വലിയ ആപ്പായി മാറുമെന്നാണ് വിലയിരുത്തലുകള്‍.

നമോ ആപ്പ് വഴി നടത്തുന്ന 'പീപ്പിള്‍സ് പള്‍സ്' വഴി ഏറ്റവും ജനകീയനെയും ഇതുവരെ മണ്ഡലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും സംബന്ധിച്ച സര്‍വേ നടത്താനാണ് പരിപാടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ നേതൃപാടവം എന്നിവ കണ്ടെത്തുന്നതാണ് സര്‍വേ. ബിജെപി സ്ഥാനാര്‍ത്ഥി പദത്തിലേക്കുള്ള ഷോര്‍ട്ട്‌ലിസ്റ്റ് തീരുമാനിക്കപ്പെടുക കൂടി ചെയ്യുന്നതിനാല്‍ സര്‍വേ ബിജെപി നേതാക്കളുടെ തലയ്ക്ക് മുകളില്‍ വാളായി മാറുകയാണ്. മൂന്ന് ജനകീയ നേതാക്കളില്‍ ജനങ്ങള്‍ പിന്തുണച്ചില്ലെങ്കില്‍ ചിലപ്പോള്‍ അടുത്ത തവണ സീറ്റ് കിട്ടിയേക്കില്ല. ആപ്പില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് നിങ്ങളുടെ മണ്ഡലത്തിലെ ഏറ്റവും ജനകീയനായ ബിജെപി നേതാവ് ആരെന്നാണ്. ഇത് ബിജെപിയുടെ 268 ലോക്‌സഭാ മണ്ഡലങ്ങളിലെയും എംപിമാര്‍ക്ക് പാരയായി മാറുമെന്നാണ് വിലയിരുത്തല്‍.

നമോ ആപ്പ് ലോഞ്ച് ചെയ്തതിന് തൊട്ടു പിന്നാലെ സര്‍വേയില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് മോഡി തന്നെ ആഹ്വാനം ചെയ്യുന്ന ഒരു ലഘു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വിവിധ കാര്യങ്ങളില്‍ ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം അറിയേണ്ടതുണ്ടെന്നും അതനുസരിച്ച് സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊള്ളേണ്ടതുണ്ടെന്നും അതുകൊണ്ടു തന്നെ സര്‍വേയില്‍ പങ്കെടുക്കാനും ഇതില്‍ നരേന്ദ്രമോഡി ആവശ്യപ്പെടുന്നു. ഈ വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പ്രധാനമന്ത്രി ഷെയറും ചെയ്തിട്ടുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായും സര്‍വേയില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ തങ്ങളുടെ സംസ്ഥാനം മണ്ഡലം എന്നിവ കൃത്യമായി വ്യക്തമാക്കിയിരിക്കണം.

ആരോഗ്യം, കര്‍ഷകക്ഷേമം, അഴിമതി രഹിത ഭരണം, സ്വച്ഛഭാരത്, ദേശീയ സുരക്ഷ, സമ്പത്ത്, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരം, പ്രാദേശിക വൈദ്യൂതീകരണം എന്നിങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പുരോഗതി എന്നിവ സംബന്ധിച്ച വിലയിരുത്തലുകളും നടത്താനും ആവശ്യപ്പെടുന്നു. 2017 ലെ യുപി തെരഞ്ഞെടുപ്പിന് ശേഷം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകര്‍ന്നടിഞ്ഞതോടെയാണ് സര്‍വേ പോലുള്ള ആശയങ്ങളുമായി ഏറ്റവും ജനകീയരെ കണ്ടെത്താന്‍ പ്രധാനമന്ത്രി ഇറങ്ങിയിരിക്കുന്നത്.



from mangalam.com http://bit.ly/2Fya1kp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages