ഗോള്‍ മഴയില്‍ റെക്കോഡ്; ബാര്‍ട്ടന്‍ ആല്‍ബിയോണിനെ മുക്കി മാഞ്ചെസ്റ്റര്‍ സിറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

ഗോള്‍ മഴയില്‍ റെക്കോഡ്; ബാര്‍ട്ടന്‍ ആല്‍ബിയോണിനെ മുക്കി മാഞ്ചെസ്റ്റര്‍ സിറ്റി

ലണ്ടൻ: ബ്രസീൽ താരം ഗബ്രിയേൽ ജിസ്യൂസ് നാലു ഗോളുകൾ സ്കോർ ചെയ്ത മത്സരത്തിൽ ലീഗ് കപ്പ് സെമി ആദ്യ പാദത്തിൽ ബാർട്ടൻ ആൽബിയോൺ ക്ലബ്ബിനെ എതിരില്ലാത്തഒമ്പതു ഗോളിനു മുക്കി മാഞ്ചെസ്റ്റർ സിറ്റി. 30, 34, 57, 65 മിനിറ്റുകളിലായിരുന്നു ജിസ്യൂസിന്റെ ഗോളുകൾ. അഞ്ചാം മിനിറ്റിൽ തുടങ്ങിയ സിറ്റിയുടെ ഗോളടിക്ക് 83-ാം മിനിറ്റിലാണ് അവസാനമായത്. ആദ്യ പകുതിയിൽ നാലും രണ്ടാം പകുതിയിൽ അഞ്ചു ഗോളുകളുമാണ് സിറ്റി അടിച്ചു കൂട്ടിയത്. ജിസ്യൂസിനെ കൂടാതെ കെവിൻ ഡി ബ്രൂയ്ൻ, സിൻചെങ്കോ, ഫിൽ ഫോഡൻ, കെയ്ൽ വാക്കർ, റിയാദ് മഹറാസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ജനുവരി 23 ബുധനാഴ്ചയാണ് രണ്ടാം പാദ മത്സരം. കഴിഞ്ഞ 31 വർഷത്തിനിടെ ഇതാദ്യമായാണ് മാഞ്ചെസ്റ്റർ സിറ്റി ഒരു മത്സരത്തിൽ ഒമ്പത് ഗോളടിച്ചുകൂട്ടുന്നത്. എത്തിഹാദ് സ്റ്റേഡിയത്തിന്റെ ചരിത്രത്തിൽ ലീഗ് കപ്പിന്റെ സെമി ഫൈനലിലെ വലിയ മാർജിനിലുള്ള വിജയവും ഇതാണ്. Content Highlights: manchester city hit nine past burton albion to cruise towards league cup final


from mathrubhumi.latestnews.rssfeed http://bit.ly/2FklhRr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages