സിബിഐ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വരറാവു ചുമതലയേറ്റു ; അലോക്‌വര്‍മ്മ വീണ്ടും കോടതിയെ സമീപിച്ചേക്കാന്‍ സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

സിബിഐ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വരറാവു ചുമതലയേറ്റു ; അലോക്‌വര്‍മ്മ വീണ്ടും കോടതിയെ സമീപിച്ചേക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: അലോക്‌വര്‍മ്മ പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്‍കി. ഇന്നലെ രാത്രി ഒരു മണിക്ക് തന്നെ ചുമതലയേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ സി.ബി.ഐ. ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മയെ 48 മണിക്കൂര്‍ തികയും മുമ്പേ തന്നെ പുറത്താക്കിയിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായി അലോക്‌വര്‍മ്മയ്ക്ക് പുതിയ നിയമനം നല്‍കി. എന്നാല്‍ ഈ പദവി അദ്ദേഹം സ്വീകരിക്കുമോ എന്നു വ്യക്തമല്ല. അതേസമയം തന്നെ അലോക്‌വര്‍മ്മ വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. സി.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തുനിന്നു തെറിക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് 1979 ഐ.പി.എസ്. ബാച്ചുകാരനായ വര്‍മ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തന്റെ പ്രതിനിധിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിയോഗിച്ച ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങിയ ഉന്നതതലസമിതി രണ്ടു തവണയായി യോഗം ചേര്‍ന്നാണു വര്‍മയുടെ അന്തിമവിധി എഴുതിയത്. ജസ്റ്റിസ് സിക്രി സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഖാര്‍ഗെയുടെ വിയോജിപ്പ് തള്ളപ്പെട്ടു.

ഒക്‌ടോബര്‍ 23-ന് അര്‍ധരാത്രി വര്‍മയെ നിര്‍ബന്ധിത അവധി നല്‍കി മാറ്റിനിര്‍ത്തിയ കേന്ദ്ര നടപടി സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഉന്നതതല സെലക്ഷന്‍ കമ്മിറ്റിക്കു മാത്രമേ സി.ബി.ഐ. മേധാവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ എന്ന സാങ്കേതികതയായിരുന്നു കോടതിവിധിക്ക് അടിസ്ഥാനം.

വര്‍മയ്‌ക്കെതിരായ ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ കണ്ടെത്തലുകള്‍ വിലയിരുത്തി സെലക്ഷന്‍ കമ്മിറ്റിക്കു തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇറച്ചിവ്യവസായി മൊയിന്‍ ഖുറേഷിക്കെതിരായ കേസന്വേഷണത്തില്‍ മനഃപൂര്‍വം വീഴ്ച വരുത്തി, കളങ്കിതരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, ഐ.ആര്‍.സി.ടി.സി. കുംഭകോണത്തില്‍ പങ്കാളിത്തം എന്നിങ്ങനെ അഴിമതി, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട് എട്ടു കുറ്റങ്ങളാണ് വര്‍മയ്‌ക്കെതിരായ സി.വി.സി. റിപ്പോര്‍ട്ടിലുള്ളത്. കോഴപ്പണം െകെമറിഞ്ഞെന്നു ടെലിഫോണ്‍ കോളുകള്‍ ചോര്‍ത്തി രഹസ്യാന്വേഷണ ഏജന്‍സിയായ റോ നല്‍കിയ വിവരങ്ങള്‍ നിര്‍ണായകമായെന്നാണു സൂചന.

ഖുറേഷിയില്‍നിന്നു കോഴ വാങ്ങിയെന്നതടക്കം ആരോപണമുന്നയിച്ച് വര്‍മയും സ്‌പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും പരസ്പരം പോരടിച്ചതിനു പിന്നാലെയാണ് ഇരുവരെയും നിര്‍ബന്ധിത അവധിയില്‍ വിട്ടത്. കോടതിയില്‍നിന്ന് അനുകൂല വിധി നേടി തിരിച്ചെത്തിയ വര്‍മ, തന്റെ അഭാവത്തില്‍ നാഗേശ്വര്‍ റാവു നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കിയും ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ സൂചനകള്‍ നല്‍കിയിരുന്നു. റാഫേല്‍ വിമാനക്കരാറടക്കം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണങ്ങള്‍ക്കു തയാറെടുത്തതാണ് വര്‍മയെ തെറിപ്പിച്ചതിന്റെ യഥാര്‍ഥ കാരണമെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.



from mangalam.com http://bit.ly/2ADCkL2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages