ചെങ്ങന്നൂർ : പ്രശസ്ത സിനിമ സംവിധായകൻ ബ്ലസിയുടെ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്തയെപ്പറ്റിയുള്ള " ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം "എന്ന ഡോക്യുമെന്ററി ഗിന്നസ് റെക്കോഡിന് പരിഗണിച്ചു.. 48 മണിക്കുറിലുള്ള ഏറ്റവും ദൈർഘ്യ മേറിയ ഡോക്യുമെൻററി നിർമിച്ചതിനാലാണ് ഗിന്നസ് അധികൃതർ ഇത് പരിഗണിച്ചത്.
ഇതിനായി ചെങ്ങന്നൂർ വെൺസക്ക് ഐ.എ.എസ് അക്കാദമിയിൽ വെച്ച് ഈ മാസം 14 ന് ഗിന്നസ് അധികൃതർ എത്തി പരിശോധിക്കും അന്നേ ദിവസം മുതൽ 12 മണിക്കൂർ വീതം തുടർച്ചയായി അഞ്ച് ദിവസം ഡോക്യുമെൻററി പ്രദർശനം നടത്തും.10 അംഗ പാനലിന്റെ നേതൃത്വത്തിലാകും പരിശോധന നടത്തുക.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ,മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ,കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ,പ്രകാശ് കാരാട്ട് ,മുഖ്യമന്ത്രി പിണറായി വിജയൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിനിമയിലെ പ്രമുഖ കലാകാരന്മാർ സ്പോർട്സ് ,ചിത്രകാരന്മാർ,സാഹിത്യകാരന്മാർ , തുടങ്ങി 100 പേരുമായി വലിയ തിരുമേനി നടത്തുന്ന സംവാദമാണ് ഈ ഡോക്യുമെൻററിയിൽ സംവിധായകൻ ബ്ലസി ഒരുക്കിയിട്ടുള്ളത്.
ചെറിയാൻ കിടങ്ങന്നൂർ.
from mangalam.com http://bit.ly/2D58h0x
via IFTTT
No comments:
Post a Comment