തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആര്‍എസ്എസ് കൈകടത്തുന്നതില്‍ ബിജെപിയ്ക്ക് അതൃപ്തി. ഓരോ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ ആര്‍എസ്എസ് തയ്യാറാക്കിയിരിക്കുകയാണെന്നും ഈ പട്ടിക ബിജെപിയ്ക്ക് തത്വത്തില്‍ അംഗീകരിക്കേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയകാര്യത്തില്‍ ബിജെപി സാധാരണ ആര്‍എസ്എസിനോട് അഭിപ്രായം തേടാറുണ്ടെങ്കിലും ഇത്തവണ ആര്‍എസ്എസ് തന്നെ മുഴുവന്‍ കാര്യങ്ങളും തീരുമാനിക്കുന്നത് ബിജെപി നേതൃത്വത്തെ അതൃപ്തിപ്പെടുത്തുകയാണ്. ഓരോ മണ്ഡലത്തിലും നില്‍ക്കേണ്ട സ്ഥാനാര്‍ത്ഥികള്‍ അവരുടെ പ്രത്യേകതകള്‍ അനുകൂല പ്രതികൂല ഘടകങ്ങള്‍ തുടങ്ങി എല്ലാ സാധ്യതയും കണക്കിലെടുത്താണ് പട്ടിക. സ്ഥാനാര്‍ത്ഥികളെ സംബന്ധിക്കുന്ന ധാരണകള്‍ ഉള്‍പ്പെടെയുള്ള കാര്യത്തിനായി നാളെ തൃശൂരില്‍ ബിജെപി കോര്‍ കമ്മറ്റി യോഗം ചേരുന്നുണ്ട്. സംസ്ഥാന ഭാരവാഹിയോഗവും ലോക്‌സഭാ മണ്ഡലം ചുമതലക്കാരുടെ യോഗവുമെല്ലാം കൂടെ നടക്കും.
ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് നേട്ടമാക്കി മാറ്റുന്നെന്ന് നേരത്തേ തന്നെ ബിജെപി നേതാക്കള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപി പ്രതിഷേധം തുടങ്ങിവെച്ചെങ്കിലും പിന്നീട് ശബരിമല കര്‍മ്മസമിതി ഉണ്ടാക്കി ആര്‍എസ്എസ് ഹൈജാക്ക് ചെയ്തുകളഞ്ഞു. പിന്നീട് മാതാ അമൃതാനന്ദമയിയെ കൊണ്ടു വന്നു നടത്തിയ അയ്യപ്പസംഗമത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്തു. വേദിയില്‍ ബിജെപി നേതാക്കള്‍ക്ക് ഇരിപ്പിടം നല്‍കിയില്ല.
മറുവശത്ത് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കേണ്ട ഇടങ്ങളില്ലെല്ലാം പരാജയമായിരുന്നു നേരിടേണ്ടി വന്നത്. ശബരിമലയിലെ സമരം ആര്‍എസ്എസ് പൊളിച്ചതിന് പിന്നാലെ സുരേന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സാഹചര്യവും മുതലെടുക്കാനായില്ല. ഒടുവില്‍ ശബരിമല സമരം ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന അവര്‍ക്ക് സെക്രട്ടറിയേറ്റ് നടയ്ക്കലിലെ നിരാഹാര സമരവും ഗുണകരമായില്ല. മികച്ച അവസരം മുതലെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കോര്‍കമ്മറ്റി യോഗത്തില്‍ വിമര്‍ശനം ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
ശ്രീധരന്‍പിള്ളയുടെ കഴിവുകേടാണ് ശബരിമല സമരം കൈവിട്ടു പോയതെന്ന് വിമര്‍ശനമുണ്ട്. സെക്രട്ടറിയേറ്റ് നടയ്ക്കലെ സമരം ഫലപ്രദമാക്കാനുമായില്ല. ഒടുവില്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിത സാഹചര്യം ഉടലെടുക്കുകയും സമാപനത്തിന് ആളെ കൂട്ടാന്‍ പോലും കഴിയാതാകുകയും ചെയ്‌തെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ഘടകത്തിലെ വിഭാഗീകതയാണ് മറ്റൊരു കാരണം. സമരവുമായി സഹകരിച്ചില്ലെന്ന ആരോപണം വി മുരളീധരപക്ഷത്തിനെതിരേ കോര്‍കമ്മറ്റിയില്‍ ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്്.
from mangalam.com http://bit.ly/2R90mCS
via IFTTT
No comments:
Post a Comment