കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പശ്ചിമ ബംഗാളിലെ റാലി റദ്ദാക്കി. ബംഗാളിലെ ജാര്‍ഗ്രാമില്‍ നടത്താനിരുന്ന റാലിയാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. റാലി നടക്കുന്നിടത്ത് ബുധനാഴ്ച രാവിലെ ഇവിടെ ഹെലികോപ്ടറിലിറങ്ങാനായിരുന്നു ഷായുടെ പദ്ധതി. എന്നാല്‍ ഹെലിപോപ്ടര്‍ ഇറങ്ങുന്നതിന് ജില്ല ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.
ഷാ പങ്കെടുക്കാത്ത ചടങ്ങില്‍ ബിജെപിയുടെ തന്നെ കൈലേഷ് വിജയവരിഗ്യയും രൂപ ഗാംഗുലിയും പങ്കെടുക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി വൈകിയും അമിത് ഷായുടെ രണ്ടാമത്തെവട്ടവും ജില്ലാ ഭരണകൂടം തള്ളുകയായിരുന്നു ഇതോടെയാണ് അദ്ദേഹം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്.
മാല്‍ഡ ജില്ലയിലും അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറങ്ങുന്നതിന് ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. വിവിഐപി ഹെലികോപ്ടര്‍ ഇറങ്ങാന്‍ ആകില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഇതിന് പുറമെ താത്കാലിക ഹെലിപാഡ് നിര്‍മ്മിക്കാനും സൗകര്യമില്ലെന്നായിരുന്നു അധികൃതരുടെ വാദം.
from mangalam.com http://bit.ly/2UaPxCm
via IFTTT
No comments:
Post a Comment