കോഴിക്കോട്: ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എജിനീയേഴ്സിന്റെ (ഐട്രിപ്പിൾഇ- IEEE) കെ പി പി നമ്പ്യാർ പുരസ്കാരം സമ്മാനിച്ചു. കേരളത്തിന്റെ സാമൂഹിക പുരോഗതിക്കായി സാങ്കേതിക മേഖലയിൽ നൽകിയ സംഭാവനകളും, മാർഗ നിർദ്ദേശങ്ങളും മുൻനിർത്തിയാണ് ഐ ട്രിപ്പിൾ ഇ സ്ഥാപക ചെയർമാൻ ആയിരുന്ന കെ പി പി നമ്പ്യാരുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇ അംഗീകാരത്തിനു ക്രിസ് ഗോപാലകൃഷ്ണനെ അർഹമാക്കിയത്. കോഴിക്കോട് റാവീസ് കടവ് ഹോട്ടലിൽ നടന്ന ഐ ട്രിപ്പിൾ ഇ വാർഷിക സമ്മേളനത്തിൽ ക്രിസ് ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി. സാമൂഹിക സാമ്പത്തിക വ്യവഹാരങ്ങൾ കൂടുതൽ ആർജിതമാക്കാനുള്ള ഉപകരണമാണ് സാങ്കേതിക വിദ്യയെന്നും ഈ മേഖലയിലുള്ള നവീകരണ പ്രവർത്തനങ്ങളും ജീവനക്കാർക്ക് നൽകുന്ന പിൻതുണയും അവരെ കാര്യക്ഷമമായും സന്തോഷകരമായും നിലനിർത്തുന്നതുമാണ് വിജയതിനാധാരമെന്നു അവാർഡ് സ്വീകരിച്ചുകൊണ്ട് ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഐഎസ്ആർഒ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി.വൽസ, എൻ ഐ ടി ട്രിച്ചി ഡയറക്ടർ ഡോ. മിനി ഷാജി തോമസ്, എൻഐടി കോഴിക്കോട് ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി, കെ.എം.ആർ.എൽ.സി ഈ ഒ മുഹമ്മദ് ഹനീഷ്, സ്റ്റാർട്ട് അപ് മിഷൻ സി ഈ ഒ സജി ഗോപിനാഥ്, സാമൂഹ്യ പ്രവർത്തക ഗീത ഗോപാൽ തുടങ്ങിയവർക്കും സാങ്കേതിക മേഖലയിലും സമൂഹ്യ മേഖലയിലമുള്ള അവരുടെ സമ്മഭാവനകൾക്കുള്ള അവാർഡുകൾ നൽകി. Content Highlights: Kris gopalakrishnan, Infosys
from mathrubhumi.latestnews.rssfeed http://bit.ly/2STT9bw
via
IFTTT
No comments:
Post a Comment