നിതിന്‍ ഗഡ്കരി ഉപപ്രധാനമന്ത്രിയും,ചൗഹാന്‍ പാര്‍ട്ടി അധ്യക്ഷനുമാകണം- മുതിര്‍ന്ന് ബിജെപി നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

നിതിന്‍ ഗഡ്കരി ഉപപ്രധാനമന്ത്രിയും,ചൗഹാന്‍ പാര്‍ട്ടി അധ്യക്ഷനുമാകണം- മുതിര്‍ന്ന് ബിജെപി നേതാവ്

ലഖ്നൗ: പാർട്ടിയിൽ ഉൾപ്പോരിന് തിരികൊളുത്തി മുതിർന്ന ബിജെപി നേതാവ് സംഘ്പ്രിയ ഗൗതമിന്റെ പ്രസ്താവന. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയും അമിത് ഷായെ മാറ്റി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ പാർട്ടി അധ്യക്ഷനാക്കുകയും വേണമെന്ന ആവശ്യവുമായാണ് സംഘ്പ്രിയ ഗൗതം രംഗത്തെത്തിയിരിക്കുന്നത്. യോഗി ആദിത്യനാഥിനെ മാറ്റി രാജ്നാഥ് സിങിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ പാർട്ടി അധ്യക്ഷൻ അമിത് ഷാ രാജ്യസഭയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യോഗി ആദിത്യനാഥ് മതപരമായ കാര്യങ്ങളിലേക്ക് തിരിച്ച് പോകണമെന്നും സംഘ്പ്രിയ ഗൗതം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 2019-ൽ മോദി തരംഗമുണ്ടാകുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മോദിയുടെ മന്ത്രങ്ങൾ വീണ്ടും പ്രാവർത്തികമാകാൻ സാധ്യതയില്ല. പാർട്ടി പ്രവർത്തകർ ഇക്കാര്യം സ്വമേധയാ സമ്മതിക്കുകയും മൗനം പാലിക്കുകയുമാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ രോഷം പടർന്ന്പിടിക്കുകയാണ്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പുണ്ടായാൽ പാർട്ടിയുടെ സ്ഥിതി ദയനീയമാകും. പല സംസ്ഥാനങ്ങളിലും പാർട്ടി തുടച്ച് നീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാജ്പേയി സർക്കാരിൽ മന്ത്രിയായിരുന്നു 88 കാരനായ സംഘ്പ്രിയ ഗൗതം. Content Highlights:Make Nitin Gadkari Deputy PM, Shivraj Chouhan Party Chief: BJP Veteran


from mathrubhumi.latestnews.rssfeed http://bit.ly/2AzUHAr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages