കോഹ്‌ലിപ്പടയുടെ തേരോട്ടത്തിന് ബേ ഓവല്‍ സാക്ഷി: ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം, പരമ്പര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

കോഹ്‌ലിപ്പടയുടെ തേരോട്ടത്തിന് ബേ ഓവല്‍ സാക്ഷി: ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം, പരമ്പര

മൗണ്ട് മോന്‍ഗനൂയി: കംഗാരുപ്പടയെ വീഴ്ത്തി ചരിത്രവുമായി ന്യൂസിലന്‍ഡില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ സര്‍വാധിപത്യത്തിന് ബേ ഓവല്‍ സാക്ഷി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ജയവും പരമ്പരയും. ന്യൂഡിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43.0 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ( 77 പന്തില്‍ 62), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(74 പന്തില്‍ 60) എന്നിവരാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തി പേസ് പട നയിച്ച മുഹമ്മദ് ഷമിയാണ് മത്സരത്തിലെ താരം. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0 ന് ഇന്ത്യ സ്വന്തമാക്കി.

പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇതോടെ രോഹിത് ശര്‍മ്മ പകരക്കാരനായി ഇന്ത്യയെ നയിക്കും. ശിഖര്‍ ധവാന്‍( 27 പന്തില്‍ 28)ന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അമ്പാട്ടി റായിഡു(42 പന്തില്‍ 40), ദിനേഷ് കാര്‍ത്തിക്(38 പന്തില്‍ 38) എന്നിവര്‍ പുറത്താകാതെ നിന്നു.

പേസ് പട നയിച്ച ബൗളിങ്ങില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് അടിയറവ് പറയുകയായിരുന്നു. മുഹമ്മദ് ഷമിയും, തിരിച്ചുവരവില്‍ മിന്നിയ ഹാര്‍ദ്ദിക് പാണ്ഡ്യം നയിച്ച പേസ് പടയാണ് ഇന്ത്യയുടെ വിജയലക്ഷ്യം ചെറിയ സ്‌കോറില്‍ ചുരുക്കിക്കെട്ടിയത്. ന്യൂസിലന്‍ഡ് 49.0 ഓവറില്‍ 243 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2.5 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 17 റണ്‍സ് എന്ന നിലയിലാണ്. 14 ര്‍ണസുമായി ശിഖര്‍ ധവാനും, മൂന്ന് റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.

ആദ്യ രണ്ട് മത്സരങ്ങളില്‍ സ്പിന്‍ മാജിക്കില്‍ കിവീസിനെ കരിഞ്ഞു മുറുക്കിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ആ അവസരം പേസ് ഏറ്റെടുക്കുകയായിരുന്നു. പേസര്‍മാര്‍ ചേര്‍ന്ന് എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. 21-ാം സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ പുറത്തായ റോസ് ടെയ്‌ലറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 59 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ കിവീസിനെ നാലാം വിക്കറ്റില്‍ റോസ് ടെയ്‌ലര്‍- ടോം ലാഥം സഖ്യം കൂട്ടിച്ചേര്‍ത്ത 119 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. റോസ് ടെയ്‌ലര്‍ 106 പന്തില്‍ ഒന്‍പതു ൗണ്ടറി സഹിതം 93 റണ്‍ശസടുത്തു. ലാഥം 64 പന്തില്‍ ഒന്നു വീതം സിക്‌സും ബൗണ്ടറിയും സഹിതം 51 റണ്‍സെടുത്തും പുറത്തായി.

നാലു മാസത്തെ ഇടവേളയ്ക്കും വിവാദത്തിനും പിന്നാലെ ടീമിലേക്ക് മടങ്ങി വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ശകയ്ന്‍ വില്യംസണെ പുറത്താക്കാന്‍ പാണ്ഡ്യ എടുത്ത ഡൈവിങ്ങ് ക്യാച്ചും ശ്രദ്ധേയമായി.

മാര്‍ട്ടിന്‍ ഗപ്റ്റില്‍(15 പന്തില്‍ 13), കോളിന്‍ മണ്‍റോ(ഒന്‍പത് പന്തില്‍ ഏഴ്), കെയ്ന്‍ വില്യംസണ്‍( 48 പന്തില്‍ 28), ഹെന്റി നിക്കോള്‍സ്( എട്ടു പന്തില്‍ ആറ്), മിച്ചല്‍ സാന്റനര്‍(ഝന്‍പതു പന്തില്‍ മുന്ന്), ഡ്രഗ് ബ്രേസ്‌വെല്‍( 15), ഇഷ് സോധി(12), ബൗള്‍ട്ട്( രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ലോക്ക ഫെര്‍ഗൂസന്‍ രണ്ടു ര്‍ണസുമായി പറുത്താകാതെ നിന്നു.

കൈക്കുഴയ്ക്ക് പരിക്കേറ്റ് മഹേന്ദ്ര സിങ്ങ് ധോണിക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ മുന്നാം ഏകദിനത്തിന് ഇറങ്ങിയത്. ദിനേഷ് കാര്‍ത്തിക്കാണ് പകരക്കാരന്‍.



from mangalam.com http://bit.ly/2HCYKlq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages