തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ ബിജെപിക്കായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ചേക്കുമെന്ന് വിവരം. ക്രൈസ്തവ വോട്ടുകള്‍ അധികമുള്ള തൃശ്ശൂര്‍ മണ്ഡലത്തില്‍ കണ്ണന്താനം അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ വിലയിരുത്തുന്നത്. നേരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ താമര ചിഹ്നത്തില്‍ മത്സരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എ എന്‍ രാധാകൃഷ്ണനും തൃശൂര്‍ മത്സരിക്കാന്‍ ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍ ജില്ല ചുമതലയുള്ളവര്‍ അവിടെ തന്നെ മത്സരിക്കേണ്ടെന്നാമ് നിര്‍ദേശം.
സംഭവത്തില്‍ ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു, തൃശൂരില്‍ അല്ലെങ്കില്‍ എവിടെയും മല്‍സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ശബരിമല പ്രശ്നത്തില്‍ തെക്കന്‍ ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ രംഗത്തിറങ്ങിയത് തൃശ്ശൂരിലാണ്.
തൃശൂരില്‍ കെ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുരളീധര പക്ഷവും, തൃശൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തു വന്നിരുന്നു. എന്നാല്‍ പി കെ കൃഷ്ണദാസ് പക്ഷം ഇതിനെ എതിര്‍ത്തു. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് വിവരം.
from mangalam.com http://bit.ly/2S4gk6Y
via IFTTT
No comments:
Post a Comment