ഹൈദരാബാദ്: ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ മഞ്ഞുപുതച്ച വീട് കണ്ടുകൊതിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ ടി രാമറാവു. ബുധനാഴ്ചയാണ് കശ്മീരിലെ തന്റെ വീടിന്റെ ചിത്രം ഒമർ അബ്ദുള്ള ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. Home. pic.twitter.com/pIbXfS0veY — Omar Abdullah (@OmarAbdullah) January 16, 2019 ആഗ്രഹങ്ങൾ സഫലമാക്കുന്ന ഒരു ഫാക്ടറിയുണ്ടായിരുന്നെങ്കിൽ ഇതുപോലൊരു വീട് താനും അവിടെ സ്വന്തമാക്കിയേനെ എന്ന കുറിപ്പോടെ രാമറാവു ചിത്രം റീട്വീറ്റ് ചെയ്തു. If only there was a wish granting factory, I'd have one right there; somewhere closer ❄️ 🤘 https://t.co/M1w58SfX8Q — KTR (@KTRTRS) January 16, 2019 അതോടെ നല്ല ആതിഥേയനായി ഒമർ അബ്ദുള്ളയെത്തി. എന്റെ വീട് നിങ്ങളുടേതായി കരുതിക്കോളൂ... ഇഷ്ടമുള്ളപ്പോൾ ഇവിടെ വന്ന് താമസിച്ചോളൂ എന്ന് രാമറാവുവിന് മറുപടിയും നൽകി. Treat mine as yours and stay any time you like. — Omar Abdullah (@OmarAbdullah) January 16, 2019 ഈ ഓഫർ കാര്യമായിട്ടു തന്നെയെടുക്കുകയാണ് ഒമർ സാബ് എന്നായിരുന്നു തെലങ്കാന രാഷ്ട്രസമിതിയുടെ വർക്കിങ് പ്രസിഡന്റ് കൂടിയായ രാമറാവുവിന്റെഇതിനോടുള്ള പ്രതികരണം. Hey, I am gonna take that offer rather seriously Omar Saab 😀 https://t.co/XVUKFxMF8W — KTR (@KTRTRS) January 16, 2019 content highlights:twitter exchange between omar abdullah and k t ramarao over omar abdullahs snow clad home
from mathrubhumi.latestnews.rssfeed http://bit.ly/2FvUi6b
via
IFTTT
No comments:
Post a Comment