ആരോപണങ്ങള്‍ അപ്രസക്തം; ഗോവിന്ദച്ചാമിയുമായി താരതമ്യപ്പെടുത്തിയത് സെന്‍കുമാറിന്റെ സംസ്‌കാരം; തിരിച്ചടിച്ച് നമ്പി നാരായണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ആരോപണങ്ങള്‍ അപ്രസക്തം; ഗോവിന്ദച്ചാമിയുമായി താരതമ്യപ്പെടുത്തിയത് സെന്‍കുമാറിന്റെ സംസ്‌കാരം; തിരിച്ചടിച്ച് നമ്പി നാരായണന്‍

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നമ്പി നാരായണന്‍. സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മറുപടി കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല.

താന്‍ നല്‍കിയ കേസിലെ പ്രതിയാണ് സെന്‍കുമാര്‍. അതില്‍ വെപ്രാളം ഉണ്ടാകാം. വൈരുദ്ധ്യമായ കാര്യങ്ങളാണ് അദ്ദഹം പറയുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു കേസ് നിലനില്‍ക്കുമ്പോള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസ് അന്വേഷിക്കാനല്ല സുപ്രീം കോടതിയുടെ സമിതി, പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഗോവിന്ദച്ചാമിയുമായി താരതമ്യപ്പെടുത്തിയത് സെന്‍കുമാറിന്റെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയ ശരിയല്ല. എന്ത് ചെയ്തിട്ടാണ് പുരസ്‌കാരം നല്‍കുന്നതെന്നും ഈ സ്ഥിതിയാണെങ്കില്‍ മറിയം റഷീദയ്ക്കും ഗോവിന്ദ ചാമിക്കും അമീറുള്‍ ഇസ്ലാമിനും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരുമെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു.



from mangalam.com http://bit.ly/2FZs2Za
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages