തൃശ്ശൂര്‍: ഫോര്‍ട്ട് കൊച്ചി സ്വദേശിനി ആന്‍ലിയയുടെ ദുരൂഹമരണം ആത്മഹത്യ ആണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേയ്ക്കാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനെ സാധുകരിക്കാവുന്ന തെളിവുകള്‍ ഭര്‍ത്താവ് ജസ്റ്റിന്റെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്‍ലിയയ്ക്ക് അയച്ച ആത്മഹത്യാ പ്രേരണ നല്‍കുന്ന സന്ദേശങ്ങളാണ് ഭര്‍ത്താവ് അന്നകര സ്വദേശി ജസ്റ്റിന്റെ മൊബൈലില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്.ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പരിശോധിച്ചു വരികയാണ്. കൊലപാതകത്തിന് തെളിവുകളില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
പാറയ്ക്കല്‍ ഹൈജിനസിന്റെ മകളായ ആന്‍ലിയയെ ഓഗസ്റ്റ് 28 നാണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുമ്പ് ആന്‍ലിയ സഹോദരന് അയച്ച സന്ദേശങ്ങളില്‍ നിന്നാണ് മരണത്തില്‍ ദുരൂഹത സംശയിച്ചത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്ന് സന്ദേശത്തില്‍ ആന്‍ലിയ വ്യക്തമാക്കിയിരുന്നു. പരീക്ഷയ്ക്കായി ഓഗസ്റ്റ് 25 ന് ആന്‍ലിയയെ ബെംഗളുരുവിലേക്ക് ട്രയിന്‍ കയറ്റി വിട്ടുവെന്നാണ് ജസ്റ്റിന്റെ മൊഴി. പിന്നീട് മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആലുവാപ്പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
from mangalam.com http://bit.ly/2Bhoxu7
via IFTTT
No comments:
Post a Comment