കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വദിനത്തിൽ ഗാന്ധി വധം പുനരാവിഷ്കരിച്ച് അതാഘോഷമാക്കിയ ഹിന്ദുമഹാസഭയുടെ ചെയ്തിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധമിരമ്പുകയാണ്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുൻ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച് ഗാന്ധി വധം ആഘോഷിച്ചത്. ഇതിന് പ്രതികാരമെന്നോണം സംഘടനയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് നിശ്ചലമാക്കിയിരിക്കുകയാണ് കേരളാ സൈബർ വാരിയേഴ്സ് എന്ന ഹാക്കർ സംഘം. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വെബ്സൈറ്റാണ് കേരള സൈബർ വാരിയേഴ്സ് പൂട്ടിയത്. ഹാക്ക് ചെയ്ത വിവരം കേരള സൈബർ വാരിയേഴ്സ് ഫെയ്സ്ബുക്ക് പേജ് വഴിയാണ് വെളിപ്പെടുത്തിയത്. വെബ്സൈറ്റിൽ ഇപ്പോൾ ഹിന്ദുമഹാസഭയുടെ ഉള്ളടക്കങ്ങൾ ഒന്നുമില്ല. പകരം ഹിന്ദു മഹാസഭ തുലയട്ടെ എന്ന് ഹാക്കർമാർ വെബ്പേജിൽ കുറിച്ചിട്ടുണ്ട്. സ്വന്തം പ്രവൃത്തികളിൽ ശരിയുടെയും അംഹിംസയുടേയും പാത പിന്തുടരാൻ ഗാന്ധിജി എല്ലായിപ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ മാതൃകയായി തുടരുമെന്നും കേരളാ വാരിയേഴ്സ് ഹാക്ക് ചെയ്ത വെബ് പേജിൽ കുറിക്കുന്നു. എന്റെ അനുവാദമില്ലാതെ ആർക്കും എന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്നത് ലോകത്തെ ആകെ അന്ധതയിൽ ചെന്നവസാനിപ്പിക്കുകയേ ഉള്ളൂ എന്ന മഹാത്മാ ഗാന്ധിയുടെ വചനവും വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. പൂജാശകുൻ പാണ്ഡെയോട് തലച്ചോർ കളയാതെ തടികുറയ്ക്കാനുള്ള നിർദേശവും ഹാക്കർമാർ നൽകുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി സർക്കാർ ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരളാ വാരിയേഴ്സ് ആവശ്യപ്പെട്ടു. Content Highlights: akhila bharatiya hindu mahasabha website hacked by kerala cyber warriors
from mathrubhumi.latestnews.rssfeed http://bit.ly/2BdfUk5
via
IFTTT
No comments:
Post a Comment