യുപിഎ സര്‍ക്കാര്‍ തള്ളിയ ആശയമാണ് മിന്നലാക്രമണം; കോണ്‍ഗ്രസിനെ വിമര്‍ശനവുമായി പരേഷ് റാവല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

യുപിഎ സര്‍ക്കാര്‍ തള്ളിയ ആശയമാണ് മിന്നലാക്രമണം; കോണ്‍ഗ്രസിനെ വിമര്‍ശനവുമായി പരേഷ് റാവല്‍

മുംബൈ: യുപിഎ സര്‍ക്കാര്‍ തള്ളിയ ആശയമാണ് മിന്നലാക്രമണമെന്ന് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍. 26/11ലെ മുംബൈ താജ് ഭീകരാക്രമണത്തിന് തിരിച്ചടിയായി മിന്നലാക്രമണം നടത്താമെന്ന് ആശയം സൈന്യം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളുകയായിരുന്നുവെന്ന് പരേഷ് റാവല്‍ പറഞ്ഞു.

തന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന്റെ പശ്ചാത്തലം വിവരിക്കവെയാണ് പരേഷ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. സൈന്യത്തോടൊപ്പം നില്‍ക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുന്നതിന് പകരം സര്‍ക്കാര്‍ അവരുടെ നിര്‍ദ്ദേശത്തെ തള്ളിക്കളയുകയായിരുന്നു. ജനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ശക്തിയില്‍ സംശയിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാര്‍ മിന്നലാക്രമണത്തിന് സമ്മതിക്കാതിരുന്നത് വോട്ട് ബാങ്കിനെ ഭയന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

2016 സെപ്തംബറില്‍ ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന്റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ചയാണ് തീയേറ്ററിലെത്തുന്നത്.



from mangalam.com http://bit.ly/2FeVkDB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages