സൗന്ദര്യം കൊണ്ട് വോട്ടുകിട്ടില്ല; പ്രിയങ്കാ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിഹാര്‍ മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

സൗന്ദര്യം കൊണ്ട് വോട്ടുകിട്ടില്ല; പ്രിയങ്കാ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിഹാര്‍ മന്ത്രി

പട്ന: പ്രിയങ്കാ ഗാന്ധിയെക്കുറിച്ചുള്ള ബിഹാർ ബി.ജെ.പി നേതാവിന്റെ പ്രസ്താവന വിവാദത്തിൽ. പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും എന്നാൽ സൗന്ദര്യം വോട്ടു കൊണ്ടുവരില്ലെന്നുമാണ് ബിഹാറിലെ മന്ത്രി കൂടിയായ നാരായൺ ഛാ പറഞ്ഞത്. മുഖസൗന്ദര്യം കൊണ്ട് വോട്ടുകൾ നേടാനാവില്ല. അവർ വളരെ സുന്ദരിയാണ്. എന്നാൽ രാഷ്ട്രീയത്തിൽ യാതൊരു നേട്ടവും ഉണ്ടാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. എന്തൊക്കെയായാലും നിരവധി അഴിമതിക്കേസുകളിലും ഭൂമി കുംഭകോണങ്ങളിലും പെട്ട റോബർട്ട് വാദ്രയല്ലേ അവരുടെ ഭർത്താവ്. ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന. നേരത്തെ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡിയും പ്രിയങ്കയ്ക്കെതിരെ വ്യക്തിപരമായ പരാമർശം ഉന്നയിച്ചിരുന്നു. പ്രിയങ്കയുടെ ഭർത്താവിനേക്കുറിച്ചും പ്രിയങ്കയ്ക്ക് ഇന്ധിരാ ഗാന്ധിയോടുള്ള സാദൃശ്യത്തേക്കുറിച്ചുമായിരുന്നു സുശീൽ മോഡിയുടെ പരിഹാസം. content highlights:Priyanka is very beautiful but votes are not cast on beautiful faces: BJP leader


from mathrubhumi.latestnews.rssfeed http://bit.ly/2Uhzoew
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages