യു.പിയില്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

യു.പിയില്‍ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി

ബുലന്ദ്ഷര്‍: ബുലന്ദ്ഷര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോദ് കുമാര്‍ സിങ്ങിന്റെ മൊബൈല്‍ ഫോണ്‍ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. കലാപത്തിനിടെ സുബോദ് കുമാറിനെ ആസുത്രിതമായി കൊലപ്പെടുത്തിയ മുഖ്യമപ്രതി പ്രശാന്ത് നാതിന്റെ വീട്ടില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. സുബോദ് കുമാറിന്റെ ഫോണ്‍ കണ്ടെടുത്തതായി എസ്.പി അതുല്‍ ശ്രീവസ്തവ് അറിയിച്ചു. ഇനി അദ്ദേഹത്തിന്റെ പിസ്റ്റള്‍ കൂടി കണ്ടെത്താനുണ്ട്.

ബുലന്ദ്ഷഹിലെ കലാപവുമായി ബന്ധപ്പെട്ട് സുബോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഡിസംബര്‍ 27നാണ് മുഖ്യപ്രതിയായ പ്രശാന്ത് നാത് അറസ്റ്റിലായത്. ബുലന്ദ്ഹറിലെ മഹാവ് ഗ്രാമത്തില്‍ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് പോലീസ് എയ്ഡ് പോസ്റ്റിലേക്ക് മാര്‍ച്ച് നടത്തുകയും സുബോദ് കുമാറിനെ ആസൂത്രിതമായി കൊല്ലുകയുമായിരുന്നു. ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് വൃദ്ധനെ കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സുബോദ് കുമാര്‍.

കൊല്ലുന്നതിന് മുമ്പ് സുബോദ് കുമാറിനെ മഴു കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും വിരലുകള്‍ അറുത്തുമാറ്റുകയും ചെയ്തതായി പിന്നീട് നടന്ന അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ആസുത്രിതമായി നടന്ന കലാപത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍, വി.എച്ച്.പി തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകളുടെ നേതാക്കളാണ് പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ പിടികൂടിയെങ്കിലും പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് പിടികൂടിയവര്‍ക്കെതിരെ രാജ്യസുരക്ഷാ നിയമം ചുമത്തി കേസെടുക്കുകയാണ് യു.പ സര്‍ക്കാര്‍ ചെയ്തത്.



from mangalam.com http://bit.ly/2HyENMx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages